പൊന്നാനി : നീതി ബോധത്തിന്റെ നീതാന്ത ജാഗ്രത എന്ന സന്ദേശമുയര്‍ത്തി തൃശൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം പൊന്നാനി ക്ലസ്റ്റര്‍ സംഘടിപ്പിച്ച പദയാത്ര സമാപിച്ചു. മരക്കടവില്‍ നടന്ന സമ്മേളനത്തില്‍ വെള്ളിയാഴ്ചയാണ് പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങള്‍ ജാഥാക്യാപ്റ്റന്‍ സി കെ അബ്ദുറസാഖിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തത്.
ഇന്നലെ രാവിലെ വലിയ ജുമാമസ്ജിദില്‍ സിയാറത്തോടെ തുടക്കമായി. സയ്യിദ് അഹ്ദമ് ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി എ റഷീദ് ഫൈസി, എ കെ കെ മരക്കാര്‍, ലുഖ്മാനുല്‍ ഹഖീം ഫൈസി, സി എം അശ്‌റഫ് മൗലവി, പി കെ എം റഫീഖ് ഖാലിദ്, വി എം യൂസുഫ് വെളിയങ്കോട്, അബൂബക്കര്‍ ഫൈസി, അന്‍വര്‍ ശഫീഉല്ല, സി പി ഹസീബ് ഹുദവി, നൗഫല്‍ ഹുദവി, അബ്ദുല്‍ കരീം അന്‍വരി, വി എ ഗഫൂര്‍, ആര്‍ ജംശീര്‍ പ്രസംഗിച്ചു.
തെക്കോപ്പുറം, മുക്കാടി, മരക്കടവ്, അലിയാര്‍, ആനപ്പടി, പുതുപൊന്നാനി, പള്ളിപ്പടി തുടങ്ങി തീരദേശ മേഖലയിലും ദേശീയ പാതയോരങ്ങളിലും സ്വീകരണം നല്‍കി. സമാപന റാലി ആനപ്പടിയില്‍ നിന്നാരംഭിച്ച് ബസ്റ്റാന്റില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി, ശമീര്‍ ഹുദവി, ഫൈസല്‍ ബാഫഖി തങ്ങള്‍, പി പി ഉമര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. സ്വീകരണങ്ങള്‍ക്ക് കെ എം കുഞ്ഞിമുഹമ്മദ് ഹാജി, കെ കുഞ്ഞിമോന്‍, ഒ ഒ അബ്ദുന്നാസര്‍ ടി ഫൈസല്‍, പി ഗഫൂര്‍, എ യഹ് യ, കെ അബൂബക്കര്‍, എച്ച് റിഫാദ്, സവാദ്, എ എം ഷൗക്കത്ത്, അസ്‌ക്കര്‍ നേതൃത്വം നല്‍കി. എസ് കെ എസ് ബി വി സൈക്കിള്‍ റാലിയും ദഫ്, അറബന സംഘങ്ങളും അനുഗമിച്ചു.
- Rafeeq CK