സമസ്ത സമ്മേളനം സ്വാഗത സംഘം രുപീകരിച്ചു

നിലമ്പൂര്‍ : ഏപ്രില്‍ 9ന് നടക്കാനിരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിലമ്പൂര്‍ മണ്ഡലം സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. നിലമ്പൂര്‍ മര്‍കസില്‍ ചേര്‍ന്ന യോഗത്തില്‍ ടി.പി അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം ചെയര്‍മാന്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ ജനറല്‍ കണ്‍വീനര്‍, ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ് ട്രഷററുമാായ എക്‌സിക്യുട്ടീവ് കമ്മറ്റിയും പ്രോഗ്രാമിംഗ് കമ്മറ്റി ചെയര്‍മാന്‍ ഫള്‌ലുദ്ദീന്‍, ഫൈസി ഫൈനാന്‍സിംഗ് കമ്മറ്റി ചെയര്‍മാന്‍ ചെമ്മല നാണി ഹാജി, പബ്ലിസിറ്റി ചെയര്‍മാന്‍ സലീം എടക്കര, മീഡിയവിംഗ് ചെയര്‍മാന്‍ അസ്‌ലം ഹുദവി ചുങ്കത്തറയുമായ സബ് കമ്മറ്റികളും രൂപീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത തിയ്യതികളില്‍ മദ്രസാതലങ്ങളില്‍ പാരന്റ്‌സ് മീറ്റ്, റൈഞ്ച് തല ഖത്വീബ് ടേബിള്‍ ടോക്ക്, മഹല്ല് തലങ്ങളില്‍ കൂട്ട സിയാറത്ത്, നിലമ്പൂര്‍ എടക്കര ഏരിയ ഉലമ-ഉമറ മീറ്റ്, ആമില വിഖായ സന്നദ്ധ സംഗത്തിന്റെ പതയാത്ര,  മണ്ഡലത്തില്‍ 2 ഏരിയകളായി മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അസീസ് മുസ്‌ലിയാര്‍ അദ്ധ്യക്ഷനായ യോഗം ഇസ്ഹാഖ് ഫൈസി ചാവപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ ഫൈസി രാമംകുത്ത്, യഅ്കൂബ് ഫൈസി, കെ.ടി കുഞ്ഞാന്‍, ചെമ്മല നാണി ഹാജി, യൂനുസ് ബാഖവി, പറമ്പില്‍ ബാവ ഹാജി, അമാനുല്ല ദാരിമി സംസാരിച്ചു.
- Secretary Jamia Nooriya