''മെസേജ് ഓഫ് സമര്‍ഖന്ദ്''; സില്‍വര്‍ ജൂബിലി ജില്ലാ തല ജാഥക്ക് ഉജ്ജ്വല തുടക്കം

മലപ്പുറം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രചരണാര്‍ത്ഥം എസ് കെ എസ് ബി വി മലപ്പുറം ഈസ്റ്റ് ജില്ല കമ്മറ്റി സംഘടിപ്പിച്ച മെസേജ് ഓഫ് സമര്‍ഖന്ദ് ജില്ലാതല ജാഥക്ക് പ്രൗഢോജ്ജ്വല തുടക്കം. രാവിലെ 9 മണിക്ക് പാണക്കാട് മഖാം സിയാറത്തോടെ ആരംഭിച്ച് വിവിധ സ്വീകരണ കേന്ദ്രങ്ങളായ മൊറയൂര്‍, കീഴിശ്ശേരി, കൊണ്ടോട്ടി, പുളിക്കല്‍, വാഴയൂര്‍, എടവണ്ണപ്പാറ, അരീക്കോട്, മമ്പാട്, നിലമ്പൂര്‍, പൂക്കോട്ടുപാടം, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഒന്നാംദിന പ്രചരണം കരുവാരക്കുണ്ട് സമാപ്പിച്ചു. വിവിധ കേന്ദങ്ങളിലായി അലവിക്കുട്ടി ഫൈസി പുല്ലാര, ഗഫൂര്‍ ഫൈസി, മുസ്തഫ അന്‍വരി, സി. എ അസീസ് പുല്‍പ്പറ്റ, ശൗക്കത്തലി അസ് ലമി, അയ്യൂബ് അസ്ഹരി, ജൂനൈദ് മേലാറ്റൂര്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ഇന്ന് (ഞായര്‍) മഞ്ചേരിയില്‍ നിന്നും തുടങ്ങുന്ന രണ്ടാം ദിന പ്രചരണം മേലാറ്റുര്‍, പട്ടിക്കാട്, അങ്ങാടിപ്പുറം, ചട്ടിപറമ്പ്, പടപ്പറമ്പ്, കുളത്തൂര്‍, മക്കരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരങ്ങള്‍ക്ക് ശേഷം മലപ്പുറത്ത് സമാപ്പിക്കും.
- Shahulhameed Kk