ശംസുല്‍ ഉലമാ ഭാവിയെ നോക്കിക്കണ്ട ദാര്‍ശനികന്‍

സയ്യിദ് അബ്ദു റഹിമാന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു
വെങ്ങപ്പള്ളി: സമൂഹം ഇന്നനുഭവിക്കുന്ന നേതൃ ദാരിദ്രത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നേരത്തെ ചിന്തിച്ച ദാര്‍ശനികനായിരുന്നു ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി അഭിപ്രായപ്പെട്ടു. ശംസുല്‍ ഉലമായുടെ 19-ാമത് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സലീം ഫൈസി ഇര്‍ഫാനി അനുസ്മരണ പ്രഭാഷണം നടത്തി. സുഹൈല്‍ വാഫി ചെന്ദലോട് സമര്‍ഖന്ദ് സന്ദേശം നല്‍കി. ഇബ്രാഹിം ഫൈസി വാളാട്, ആമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി, പനന്തറ മുഹമ്മദ്, സാജിദ് ബാഖവി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, അനീസ് ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, കെ.സി.കെ തങ്ങള്‍, കുഞ്ഞിമുഹമ്മദ് ദാരിമി, കെ അലി മാസ്റ്റര്‍, ടി.കെ അബൂബക്കര്‍ മൗലവി, ഹുസൈന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ശംസുദ്ധീന്‍ റഹ്മാനി സ്വാഗതവും മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally