ഓണ്‍ലൈന്‍: “നീതിബോധത്തിന്റെ നിതാന്ത ജാഗ്രത” എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ ഇന്ന്(വ്യാഴം) മുതല്‍ ആരംഭിക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ തല്‍ സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഞായറാഴ്‌ച വരെ നീണ്‌ടു നില്‍ക്കുന്ന സമ്മേളന ചടങ്ങുകള്‍ പൂര്‍ണ്ണമായും www.kicrlive.com, www.keralaislamicroom.com ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും. ബൈലക്‌സ് മെസഞ്ചറില്‍ പുതുതായി നിലവില്‍ വന്ന സമസ്‌ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും തല്‍സമയ സംപ്രേഷണം ലഭ്യമാണ്.
നോക്കിയ പ്ലെസ്റ്റോര്‍ വഴി ഡണ്‍ലോഡ് ചെയ്‌തു ഉപയോഗിക്കാവുന്ന കെ.ഐ.സി.ആര്‍ റേഡിയോയില്‍ മൊബൈല്‍ ടി.വി സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്‌ട.് വിശദവിവരങ്ങള്‍ക്ക് 0091-9846344404(India), 00966-538939288 (KSA), 00973-33842672(Bahrain) ല്‍ ബന്ധപ്പെടുക.