ചട്ടഞ്ചാല്‍ : സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐസി ക്യാമ്പസ് കമ്മിറ്റി സമര്‍ഖന്ത് നെയിം സ്റ്റിക്കര്‍ പുറത്തിറക്കി. നെയിം സ്റ്റിക്കര്‍ എം ഐസി മാഹിനാബാദ് മദ്രസ സദര്‍ മുഅല്ലിം ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ എസ്‌കെഎസ്ബിവി പ്രസിഡണ്ട് നൗഫല്‍ പാടലടുക്കത്തിന് നല്‍കി പ്രകാശനം ചെയ്തു. യോഗം ഇര്‍ശാദ് ഇര്‍ശാദി ഉദ്ഘാടനം ചെയ്തു. ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട് അധ്യക്ഷത വഹിച്ചു. ഫൈസല്‍ ബദിയടുക്ക സ്വാഗതം പറഞ്ഞു. ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി പള്ളങ്കോട്, റഫീഖ് മൗലവി, ആരിഫ് മൗലവി തളിപ്പറമ്പ്, യൂസുഫ് മൗലവി, ശമീം മുട്ടത്തൊടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod