വാരാമ്പറ്റ മഖാം ഉറൂസ്; സ്വാഗതസംഘം രൂപീകരിച്ചു

വാരാമ്പറ്റ : വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ വാരാമ്പറ്റയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലി അക്ബര്‍ ദില്ലിക്കോയ തങ്ങള്‍ മഖാം ഉറൂസ് മാര്‍ച്ച് 22 മുതല്‍ 28 വരെ നടക്കും. പരിപാടി വിപുലമായി നടത്താന്‍ വാരാമ്പറ്റ മദ്‌റസ ഹാളില്‍ ചേര്‍ന്ന സംയുക്ത മഹല്ല് ജമാഅത്ത് യോഗം തീരുമാനിച്ചു. വാരാമ്പറ്റ, പന്തിപ്പൊയില്‍, തെങ്ങുമുണ്ട, ബപ്പനം, കോടഞ്ചേരി, പാണ്ടംകോട് എന്നീ മഹല്ലുകളുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. എ.സി മായിന്‍ ഹാജി അധ്യക്ഷനായി. കെ.സി ആലി സ്വാഗതം പറഞ്ഞു. പി.എ ആലിഹാജി, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, സിറാജുദ്ദീന്‍ ഫൈസി, എ.കെ അന്ത്രു ഹാജി, തുര്‍ക്കി പോക്കര്‍ ഹാജി, കണ്ണാടി അമ്മദ് ഹാജി, എ.സി മമ്മുട്ടി ഹാജി, എ.സി ആലി ഹാജി, കമ്പ മൊയ്തു ഹാജി, പൊന്നാണ്ടി മൊയ്തു (രക്ഷാധികാരികള്‍), പോള പോക്കര്‍ ഹാജി(ചെയര്‍), എ.സി മായന്‍ ഹാജി, ടി.എച്ച് ഉസ്മാന്‍ ഹാജി, കല്ലേരി ആലി, കെ.വി സുലൈമാന്‍ ഹാജി, എ.കെ ആലി ഹാജി, എം ഇബ്രാഹിം ഹാജി(വെസ്.ചെയര്‍), പി.എ ഗഫൂര്‍(ജന.കണ്‍), പി ഉസ്മാന്‍ ഹാജി, കണ്ണാടി മജീദ്, തുര്‍ക്കി അന്ത്രു, കെ.സി ആലി, പി നൗഷാദ്, എ മൊയ്തു(കണ്‍), എ.സി പോക്കര്‍(ഖജാ) എന്നിവരെയും, വിവിധ സബ് കമ്മറ്റി ഭാരവാഹികളായി വി റഫീഖ്, ടി.എച്ച് ഷാക്കിര്‍, എ നാസര്‍, എ.സി നാസര്‍, കെ ഹാരിസ്, എ ജാഫര്‍, പി.ഒ നാസര്‍, പി.എ മൊയ്തുട്ടി, പി.ഒ പോക്കര്‍ ഹാജി എന്നിവരെയും തെരെഞ്ഞെടുത്തു.
- Shamsul Ulama Islamic Academy VEngappally