![]() |
പൊന്നാനി കറുകത്തിരുത്തിയില്‍ എസ് കെ ജെ എം മലപ്പുറം വെസ്റ്റ് ജില്ലയിലെ മേഖലാ സംഗമത്തില്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി പ്രസംഗിക്കുന്നു |
പൊന്നാാനി : മാനവ നന്മക്ക് മതവിജ്ഞാനം എന്ന പ്രമേയമുയര്‍ത്തി എസ് കെ ജെ എം വെസ്റ്റ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേഖലാ സംഗമത്തിന് പൊന്നാനിയില്‍ തുടക്കമായി. കറുകത്തിരുത്തി മദ്രസയില്‍ നടന്ന മേഖലയിലെ മതാധ്യാപകരും മഹല്ല് ഭാരവാഹികളും സംബന്ധിച്ച സംഗമത്തില്‍ സമസ്ത പ്രസിഡന്റ് സി കേയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
എസ് കെ ജെ എം സംസ്ഥാനസെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങള്‍, നരിപ്പറമ്പ് കെ കെ എസ് ആറ്റക്കോയ തങ്ങള്‍, പി വി മുഹമ്മദ് മൗലവി, സി എം ബഷീര്‍ ആനക്കര, അബ്ദുല്‍ജലീല്‍ റഹ്മാനി വാണിയൂര്‍, പി കെ അബ്ദുല്‍ കാദര്‍ ഖാസിമി, കെ സെയ്ദ് ഹാജി, ടി എ റഷീദ്‌ഫൈസി, വി വി ഹമീദ് പ്രസംഗിച്ചു. എസ് കെ ജെ എം ജില്ലാപ്രസിഡന്റ് ടി മുഹ് യിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് കാണിച്ച മദ്‌റസാധ്യാപകരെ അനുമോദിച്ചു.
- Rafeeq CK