SKSSF സില്‍വര്‍ ജൂബിലി; കാസര്‍ഗോഡ് ജില്ലാ വിഖായ ടീം അംഗങ്ങളുടെ സമാപന പരിശീലനം ഇന്ന്

കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ സന്നന്ദ സേവന വിഭാഗമായ 25000 വിഖായ ടീം അംഗങ്ങള്‍ക്കുള്ള വിഖായ മാര്‍ച്ചില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ക്കുള്ള അവസാന പരിശീലനം ജില്ലയിലെ 11 മേഖലയില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇന്ന് (15 -2- 2015) നടക്കും. കാസര്‍ഗോഡ് അണങ്കൂര്‍ നൂര്‍ഹുദാ മദ്രസയില്‍ 4മണി , ചെര്‍ക്കള മലബാര്‍ ഇസ്‌ലാമിക് കോപ്ലക്‌സ് ചട്ടംഞ്ചാല്‍ 4.30 മഞ്ചേശ്വരം പയ്യക്കി ഇസ്‌ലാമിക് അക്കാദമി 4മണി, ബദിയടുക്ക കണ്ണിയ്യത്ത് ഇസ്‌ലാമിക് അക്കാദമി 4.30, ഉദുമ മേല്‍പ്പറമ്പ് ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ 4മണി, മുള്ളേരിയ ഖാളിമുഖം ബദര്‍ പള്ളി 4 മണി, നീലേശ്വരം മര്‍ക്കസ് ദഅ്‌വത്തുല്‍ ഇസ്‌ലാമിയ്യ 4മണി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസ 7 മണി, എന്നീ മേഖലയില്‍ ഇന്നും കാഞ്ഞങ്ങാട് മേഖലയിലെ ബല്ലാക്കടപ്പുറത്തും, പെരുമ്പട്ട മേഖലയിലെ ചീമേനിയിലും കുമ്പള മേഖലയിലും 17-ാം തിയ്യതി 4മണിക്ക് പരിശീലനം നടക്കും. 
വിഖായ മാര്‍ച്ചില്‍ പങ്കെടുക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും സമാപന പരശീലനത്തില്‍ സംബന്ധിക്കണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന, ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു. 
- Secretary, SKSSF Kasaragod Distict Committee