മുള്ളേരിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച SKSSF സമര്‍ഖന്ദ് സന്ദേശയാത്ര ആരംഭിച്ചു

മുള്ളേരിയ : 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി മുള്ളേരിയ മേഖല കമ്മിറ്റി സംഘടിപ്പിച്ച സമര്‍ഖന്ദ് സന്ദേശയാത്ര കിന്നിംഗാറില്‍ നിന്നും ആരംഭിച്ചു. അബ്ദുല്‍ ഹമീദ് അര്‍ഷദി നായകനും മൂസ കുണ്ടാര്‍, സി. എച്ച് അഷ്‌റഫ് ഉപനായകനും കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ ഡയറക്ടറും ഇബ്രാഹിം അസ്ഹരി കോഡിനേറ്ററുമായ ജാഥ സയ്യിദ് പൂക്കുഞ്ഞി തങ്ങളുടെ നേതൃത്വത്തില്‍ പള്ളപാടി മഖാം സിയാറത്തോടെ യാത്ര ജാഥാനായകന്ന് എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മാഹിന്‍ ദാരിമി ഗാളിമുഖംഅധ്യക്ഷത വഹിച്ചു ഹാശിം ദാരിമി ദേലമ്പാടി, ഖലീല്‍ ഹുദവി ഉബ്രങ്കള, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സവാദ് ഫൈസി ബജം, കെ. കെ. അബ്ദുല്‍ഖാദര്‍, ഹാരിസ് മുള്ളേരിയ, അബ്ബാസ് മുള്ളേരിയ, ഹാരിസ് മൗലവി കിന്നിംഗാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
- general secretary skssf bdk