![]() |
വെളിയങ്കോട് ഇസ്‌ലാമിക് സെന്ററിന്റെ വനിതാ ഹിഫ്‌ള് കോളജ് ശിലാസ്ഥാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
പൊന്നാനി : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി നാടിനു സമര്‍പ്പിക്കുന്ന 25 പദ്ധതികളിലൊന്നായ വെളിയങ്കോട് ഇസ്‌ലാമിക് സെന്ററിന്റെ പ്രധാന സംരംഭമായ വനിതാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. വെളിയങ്കോട് പൂക്കൈതയില്‍ സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്. പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍, അയ്യൂബ് കൂളിമാട്, ഹംസ സഖാഫി, അഷ്‌റഫ് കോക്കൂര്‍, പി ടി അജയ്‌മോഹന്‍, കെ കെ ബീരാന്‍കുട്ടി, ടി വി സി അബൂബക്കര്‍ ഹാജി, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, ടി എ മുഹമ്മദുണ്ണി, പി വി മുഹമ്മദ് മൗലവി, അബ്ദുറസാഖ് പൊന്നാനി സംബന്ധിച്ചു.
വെളിയങ്കോട് ടൗണില്‍ നടന്ന പൊതുസമ്മേളനത്തില്‍ എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സെയ്ത് പൊന്നാനി, ശഹീര്‍ അന്‍വരി പുറങ്ങ്, വി എം യൂസുഫ്, ആറ്റുണ്ണി തങ്ങള്‍, കെ പി ഖമറുദ്ദീന്‍, വി ഖലീല്‍, പി എം ആമിര്‍ പ്രസംഗിച്ചു.
- Rafeeq CK