ശഹീദെ മില്ലത്ത് സി. എം ഉസ്താദ് അനുസ്മരണ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാംഗവും കാസര്‍കോട് ജില്ലയിലെ സ്വാതന്ത്രാനന്തര വിദ്യഭ്യാസ വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മഹാനും, കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ ഒരാളുമായിരുന്ന ശഹീദെ മില്ലത്ത് സിഎം അബ്ദുല്ല മൗലവി ചെമ്പരിക്ക ഉസ്താദിന്റെ അഞ്ചാം ആണ്ട് നേര്‍ച്ചയോടനുബന്ദിച്ച് തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക് സര്‍വ്വ കലാശാല ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി എം ഐ സി സ്റ്റുഡന്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന സിഎം ഉസ്താദ് ;അനുസ്മരണ പരിപാടിയുടെ 25 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 
സ്വാഗത സംഘം ഭാരവാഹികള്‍ : നിസാമുദ്ദീന്‍ ഇര്‍ശാദി മവ്വല്‍ (ചെയര്‍മാന്‍) ഹനീഫ് ഇര്‍ശാദി താസ്‌കന്റ്, മുനാസ് ഇര്‍ശാദി ചേരൂര്‍, ഇസ്മായീല്‍ ഇര്‍ശാദി ബദിയടുക്ക (വൈസ് ചെയര്‍മാന്‍) സിദ്ദീഖ് ഇര്‍ശാദി മവ്വല്‍, കരീം ഇര്‍ശാദി കോട്ടോടി (കണ്‍വിനേര്‍സ്) സിദ്ദീഖ് ഇര്‍ശാദി മണിയൂര്‍ (കേഡിനേറ്റര്‍) അറഫാത്ത് ഇര്‍ശാദി പൂച്ചക്കാട്, ജാഫര്‍ ഇര്‍ശാദി പൂച്ചക്കാട്, ജാബിര്‍ ഇര്‍ശാദി ബജം, ശമ്മാസ് ഇര്‍ശാദി ശിറിയ, റാശിദ് ഇര്‍ശാദി പൂമംഗലം, നൗഫല്‍ ഇര്‍ശാദി മംഗലാപുരം, ശരീഫ് ഇര്‍ശാദി കൂവ്വത്തോട്ടി, ഹബീബ് ഇര്‍ശാദി കോളിയടുക്കം, സുലൈമാന്‍ ഇര്‍ശാദി പെരുമളാബാദ്, ശിബ്‌ലി നുഅ്മാന്‍ ഇര്‍ശാദി വാവാട്, ഹെദര്‍ ഇര്‍ശാദി കില്‍ത്താന്‍ ദ്വീപ് 
എന്നിവരെ മെമ്പര്‍ മാരാരായും തെരഞ്ഞെടുത്തു. പരിപാടിയില്‍ എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് ഇര്‍ശാദി മണിയൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഇസ്മായില്‍ ഇര്‍ശാദി ബദിയഡുക്ക ഉദ്ഘാടനം ചെയ്തു.
- Sidheeque Maniyoor