മക്ക : സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉസ്താദ് ത്വഖാ അഹമ്മദ് മൗലവി, ടി. പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ മക്ക കമിറ്റി സ്വീകരണം നല്‍കി. ഉംറ നിര്‍വഹണത്തിനായി മക്കയില്‍ എത്തിയതായിരുന്നു നേതാക്കള്‍. പ്രശസ്ത വാഗ്മി മുനീര്‍ ഹുദവി വിളയിലിന്റെ മുഖ്യപ്രഭാഷണം സദസ്സിന് മികവേകി. മൊയ്‌ദു മൗലവി മക്കിയാട്, റാഷിദ് നിസാമി, കുക്കില അബ്ദുല്‍ ഖാദര്‍ ദാരിമി, മുനീര്‍ അന്‍വരി കൊപ്പം എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ബഹു. ത്വഖാ ഉസ്താദ് ദുആക്ക് നേതൃത്ത്വം നല്‍കി. കൊയ്യോട് ഉസ്താദ് പ്രവര്‍ത്തകര്‍ക്ക് വേണ്ട നസീഹത്ത് നല്‍കി. സംസ്കാരമില്ലാത്ത വിദ്യാഭ്യാസം സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും മതം സംസ്കാരമാണ് മനുഷ്യനെ പഠിപ്പിക്കുന്നതെന്നും മുനീര്‍ ഹുദവി ഓര്‍മ്മപ്പെടുത്തി. മതമില്ലാത്ത വിദ്യാഭ്യാസം പരസ്പര സ്നേഹവും ബഹുമാനവും ഇല്ലാത്ത ജനതെയെയാണ് സൃഷ്ട്ടിക്കപ്പെടുക. വരും തലമുറക്ക് മതവിദ്യാഭ്യാസം പകര്‍ന്ന് നല്‍കല്‍ ഇന്നിന്‍റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മണ്ണാര്‍മല, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സിദ്ധീഖ് വളമംഗലം സ്വാഗതവും മുജീബ് കൈപ്പുറം നന്ദിയും പറഞ്ഞു.
- SKIC Makkah