തൃശൂര്‍ : കേരളീയ മുസ്‌ലിം സമൂഹത്തിന് നായകത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘ കാല ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മീയ സാന്നിദ്ധ്യം ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് പ്രമുഖ പണ്ഢിതന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ സമര്‍ഖന്ദ് നഗറില്‍ നടന്ന ജില്ലാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പണ്ഢിതന്‍മാര്‍ക്കിടയില്‍ മഹത്തമായ സ്ഥാനമാണ് ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലോക മുസ്‌ലിംകള്‍ നല്‍കിയതെന്നും മുസ്‌ലിം സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ നിസ്തുലമായ സേവനമാണ് ശംസുല്‍ ഉലമ വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടന്ന സംഗമത്തില്‍ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ജില്ലാ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, ബഷീര്‍ ഫൈസി ദേശമംഗലം, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, സി.എ.മുഹമ്മദ് റഷീദ്, കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇല്യാസ് ഫൈസി, ടി.എസ്.മമ്മി സാഹിബ്, ത്രീ സ്റ്റാര്‍ കുഞ്ഞു മുഹമ്മദ് ഹാജി, മുജീബ് റഹ്മാന്‍ ദാരിമി, ഉമര്‍ ബാഖവി, സി.എ.ശംസുദ്ദീന്‍, ശഹീര്‍ ദേശമംഗലം എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ശാഹിദ് കോയ തങ്ങള്‍ നന്ദി അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur