തൃശൂര്‍ സമര്‍ഖന്ദ് നഗര്‍ : സാമൂഹിക സേവന ചരിത്രമാണ് സുന്നി പ്രവര്‍ത്തകരുടെ ചരിത്രം. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേക്ക് എസ് കെ എസ് എസ്എഫി ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന സന്ദേശം വിളിച്ചോതി കാരുണ്യം സെഷന്‍. തൃശൂര്‍ സമര്‍ഖന്ദ് വേദിയരുളുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ സമാപനദിനമായ ഇന്നലെ രാവിലെയാണ് സേവനസജ്ജമാണെ് വിളിച്ചുപറഞ്ഞ കാരുണ്യം സെഷന്‍ നടന്നത്.
വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ പല സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും നല്‍കിവരുന്നു. അവ ജനങ്ങളില്‍ എത്തിക്കാനും ഉപയോഗപ്പെടുത്താനും സന്നദ്ധസേവകര്‍ മുന്നോട്ടു വരണമെന്ന് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാരുണ്യം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം. പ്രസ്തുത സെഷനില്‍ സാമൂഹിക സേവനത്തെക്കുറിച്ച് ഹക്കീം ഫൈസി ആദൃശ്ശേരി, ജീവകാരുണ്യ പ്രവര്‍ത്തനമെന്ന വിഷയത്തില്‍ അബ്ദുസലാം ഫൈസി എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു.
ലക്ഷദ്വീപ് ഹജ്ജ് ചെയര്‍മാന്‍ ഹംസക്കോയ ഫൈസി, പോണ്ടിച്ചേരി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വി പി അബ്ദുറഹ് മാന്‍, മഹ് മൂദ് സഅ്ദി, പി കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഡോ ബിശ് റുല്‍ ഹാഫി എന്നിവര്‍ സംസാരിച്ചു. വി കെ ഹംസ (ലൗ ഷോര്‍), വി എസ് മന്‍സൂര്‍ (തൃശൂര്‍ സര്‍ജിക്കല്‍സ്), അഹ് മദ് ഉഖൈല്‍ കൊല്ലം, എഞ്ചിനിയര്‍ മാമുക്കോയ ഹാജി, റാഫി പൊന്തേക്കല്‍, പി വി മുനീര്‍ വയനാട്, ആരിഫ് ഫൈസി കൊടക്, പി എം റഫീഖ് അഹ് മദ് എന്നിവര്‍ സദസ്സില്‍ സിന്നിഹിതരായിരുന്നു.
- skssf silverjubilee