തൃശൂര്‍ : മതേതരത്വം രാജ്യത്തിന്റെ പ്രാണവായുവാണെന്നും സൗഹാര്‍ദത്തോടെയുള്ള ജീവിത രീതിയാണ് ഇന്ത്യയിലെ മതങ്ങള്‍ പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂരില്‍ നടന്ന എസ്.കെ.എ.സ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തില്‍ കാല്‍ ലക്ഷം സന്നദ്ധ പ്രവര്‍ത്തകരെ സമൂഹത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയന്‍ എന്ന വികാരം ഏത് സാഹചര്യത്തിലും ഒറ്റക്കെട്ടായി നിലനില്‍ക്കാന്‍ ഭാരതീയരെ പ്രേരിപ്പിക്കുന്നു. ഈ ഐക്യബോധത്തിന് പോറലേല്‍പിക്കാന്‍ ആരു ശ്രമിച്ചാലും സാധിക്കില്ല. അന്യന്റെ പ്രയാസങ്ങളില്‍ പങ്കുചേരാനും അവര്‍ക്ക് കൈത്താങ്ങാനും നമുക്ക് സാധിക്കണം. എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ നാടിന്റെ നന്മക്കായി നടത്തുന്ന ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഏറെ അഭിനന്ദനീയമാണ്. മന്ത്രി പറഞ്ഞു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
- skssf silverjubilee