കുമ്പഡാജ മഖാം ഉറൂസ്; 501 സ്വാഗതസംഘം രൂപീകരിച്ചു

കുമ്പടാജ : ബദിയടുക്ക കുമ്പഡാജയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഫഖീറലി വലിയുള്ളാഹിയുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ച് വരാറുള്ള മഖാം ഉറൂസും മതപ്രഭാഷണവും 2015 ഏപ്രില്‍ 2 മുതല്‍ 12 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ഉറൂസ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജമാഅത്ത് പ്രസിഡണ്ട് എന്‍. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി. എം. അബ്ദുല്ല കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഫസലുറഹ്മാന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ കുമ്പഡാജ സ്വാഗതം പറഞ്ഞു. അബ്ദുല്ല ഹാജി മല്ലാര, കെ. എം. ഹസൈനാര്‍ ഹാജി ഡിപ്പോ, റഷീദ് ബെളിഞ്ചം, ബി. ടി. അബ്ദുല്ല കുഞ്ഞി, എസ്. മുഹമ്മദ്, കെ. എസ്. മുഹമ്മദ് കുഞ്ഞി, ഫസല്‍ അനന്തമൂല, അബൂബക്കര്‍ മൗലവി ചൂരിക്കോട്, ബഷീര്‍ മൗലവി കുമ്പഡാജ, ഇബ്രാഹിം മൗലവി കുദിങ്കില, അഷ്‌റഫ് മൗലവി തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉറൂസിന്റെ വിജയത്തിന്ന് വേണ്ടി പഞ്ചായത്ത് പരിധിയിലെ പത്തോളം ജമാഅത്തുകളില്‍ നിന്ന് പ്രധിനിധികളെ ഉള്‍പ്പെടുത്തി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി സി. എം. അബ്ദുല്ല കുഞ്ഞി ഹാജി (ചെയര്‍മാന്‍), എന്‍. അബ്ദുറഹ്മാന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍)എം. കെ. ഹസൈനാര്‍ ഹാജി, ശൈഖാലി ഹാജി തുപ്പക്കല്‍, അബ്ദുല്‍ഖാദര്‍ ഹാജി മുനിയൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചെറൂണി, ഹസൈനാര്‍ മുക്കൂര്‍ (വൈസ് ചെയര്‍മാന്‍) അബ്ദുറഹ്മാന്‍ കുമ്പഡാജ (ജനറല്‍ കണ്‍വീനര്‍), എസ്. മുഹമ്മദ്, ഫസല്‍ അനന്തമൂല, എം. കെ. അബ്ദുല്ല ഹാജി, ബി. ടി. അബ്ദുല്ല കുഞ്ഞി, റഷീദ് ബെളിഞ്ചം, ലത്തീഫ് മാര്‍പ്പിനടുക്ക (കണ്‍വീനര്‍)മുഹമ്മദ് നീറടുക്കം (ട്രഷര്‍), പ്രചരണം : അബൂബക്കര്‍ മൗലവി ചൂരിക്കോട് (ചെയര്‍മാന്‍) മുഹമ്മദ് കുഞ്ഞി മൂണ്‍ലൈറ്റ് (കണ്‍വീനര്‍) സ്വീകരണം : ഫസലുറഹ്മാന്‍ ദാരിമി (ചെയര്‍മാന്‍) ആലിക്കുഞ്ഞി ഹാജി തുപ്പക്കല്‍ (കണ്‍വീനര്‍) ലൈറ്റ് & സൗണ്ട്‌സ് : കെ. എം ഹസൈനാര്‍ ഹാജി (ചെയര്‍മാന്‍) എസ്. മുഹമ്മദ് (കണ്‍വീനര്‍) ഫുഡ് : അന്തുഞ്ഞി ഹാജി സാലുഗോളി (ചെയര്‍മാന്‍) ശൈഖാലി ഹാജി (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
- general secretary skssf bdk