കൊടിമര - പതാക ജാഥകള്‍ ഇന്ന് സമര്‍ഖന്ദിലേക്ക്

സമര്‍ഖന്ദ് (തൃശൂര്‍) : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന സന്ദേശവുമായി നാളെ തൃശൂര്‍ സമര്‍ഖന്ദില്‍ ആരംഭിക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരവും പതാകയും വഹിച്ചുകൊണ്ടുള്ള ജാഥകള്‍ ഇന്ന് (ബുധന്‍) വൈകുന്നേരത്തോടെ സമ്മേളന നഗരിയില്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കപ്പെടും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നയിക്കുന്ന കൊടിമര ജാഥ രാവിലെ 9 മണിക്ക് കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നിന്ന് ആരംഭിച്ച് മമ്പുറം, പുതുപ്പറമ്പ്,പൊന്നാനി, എടപ്പാള്‍, വെളിയങ്കോട് എന്നിവിടങ്ങളിലെ സിയാറത്തിന് ശേഷം സമ്മേളന നഗരിയിലേക്ക് തിരിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് മുസ്തഫ മുണ്ടുപാറ, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായ്, പാലത്തായ് മൊയ്തു ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, സലീം എടക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
വിശുദ്ധ മക്കയില്‍ നിന്ന് സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവിയുടെ നേതൃത്വത്തിലുള്ള സംഘം കൊണ്ടു വരുന്ന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകകള്‍ ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങല്‍ ഏറ്റുവാങ്ങും. സ്വീകരണ പരിപാടിയില്‍ പി.കെ.ജബ്ബാര്‍ ഹാജി, ബാലത്തില്‍ ബാപ്പു, നാസറുദ്ദീന്‍ ദാരിമി, കോപ്പിലാന്‍ അബു ഹാജി, ഷാഹുല്‍ ഹമീദ് മേല്‍മുറി, ബി.എസ്.കെ.തങ്ങള്‍, വി.കെ.എച്ച് റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമര്‍ഖന്ദിലേക്ക് ജാഥ തിരിക്കും. കൊടിമര ജാഥ പെരുമ്പിലാവില്‍ നിന്ന് ഹുസൈന്‍ ദാരിമി അകലാടിന്റെ നേതൃത്വത്തിലും പതാക ജാഥ അണ്ടത്തോട് വെച്ച് തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തിലും സ്വീകരിച്ച് സമര്‍ഖന്ദിലേക്ക് ആനയിക്കും.
ജില്ലാ അതിര്‍ത്തിയില്‍ നടക്കുന്ന സ്വീകരണ പരിപാടിക്ക് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി യുവജന സംഘം, എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
സമ്മേളന വിളംബരം ചെയ്തു കൊണ്ട് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് വൈകീട്ട് 4 മണിക്ക് വളണ്ടിയേഴ്‌സ് മാര്‍ച്ച് നടത്തും. 7 മണിക്ക് സമര്‍ഖന്ദില്‍ നടക്കുന്ന വളണ്ടിയേഴ്‌സ് മീറ്റില്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് ഹമീദ് കോയ തങ്ങള്‍, ശാഹിദ് തങ്ങള്‍ ശുഐബ് നിസാമി നീലഗിരി, ശഹീര്‍ പാപ്പിനിശ്ശേരി, സി.പി.ബാസിത്  ചെമ്പ്ര, തുടങ്ങിയവര്‍ സംബന്ധിക്കും. 
രാത്രി 8 മണിക്ക് നടക്കുന്ന നിലാവ് സെഷന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഇബ്രാഹീം ഫൈസി പഴുന്നാന, അന്‍വര്‍ മുഹയുദ്ദീന്‍ ഹുദവി, പരീത് കുഞ്ഞ് എറണാകുളം എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും. ഒ.എം.കരുവാരക്കുണ്ട്, ഫൈസല്‍ ഏളേറ്റില്‍ പ്രസംഗിക്കും തുടര്‍ന്ന കേരളത്തിലെ പ്രമുഖ പ്രതിഭകള്‍ അണിനിരക്കുന്ന ബുര്‍ദ്ദ ഖവാലി ആലാപനം നഗരിയില്‍ അരങ്ങേറും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur