സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് ഇന്ന് (ഞായര്‍) തുടക്കം

കല്‍പ്പേനി : ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ഇതിഹാസമായി മാറാന്‍ പോകുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് പ്രത്യേകം സജ്ജമാക്കിയ മൂസോ മൊയ്തു മുസ്‍ലിയാര്‍ നഗറില്‍ ഇന്ന് തുടക്കം. സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കമായി ഇന്നലെ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ സൂഫി വര്യനുമായ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത സഛരിതരുടെ പാതയാണ്. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ വന്ന പ്രവാചകന്മാരാണ് സമസ്തയെ നയിക്കുന്ന്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി സമസ്ത നടത്തിവരുന്ന പരിപാടികള്‍ മാതൃകാപരമാണ്. അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദേശീയം, ആരോഗ്യം, വിദ്യാഭ്യാസം, പ്രബോധനം, മുഅല്ലിം മീറ്റ്, സംസ്കാരം, മതേതരത്വം തുടങ്ങി 12 സെഷനുകളില്‍ നടക്കുന്ന സെമിനാറുകള്‍, സാംസ്കാരിക സമ്മേളനം, മനുഷ്യജാലിക എന്നീ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി 25, 26, 27 തിയ്യതികളില്‍ നടക്കും.

സമ്മേളന നഗരിയില്‍ ഇന്നലെ രാത്രി ശൈഖുനാ ശംസുല്‍ ഉലമ അനുസ്മരണവും മൌലിദ് സദസ്സും സംഘടിപ്പിച്ചു. സിദ്ധീഖ് മൌലാ അറബിക് കോളേജ് പ്രിന്‍സിപ്പള്‍ ഉസ്താദ് സിറാജുദ്ദീന്‍ നിസാമി, മുത്തുക്കോയ തങ്ങള്‍ കവരത്തി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് പ്രത്യേകം സജ്ജമാക്കിയ ഹൈസ്പീട് വെസലുകളില്‍ ഇന്ന് വൈകീട്ട് എത്തിച്ചേരുന്ന വിവിധ ദ്വീപുകളിലെ പ്രതിനിധികള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് സ്വാഗതസംഘം കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- Mohammed Suhaib CHP