കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്രയുടെ പതാക കൈമാറ്റം ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ വെച്ച് സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. ജാഥാ നായകന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഏറ്റു വാങ്ങും. 2-ാം തിയ്യതി രാവിലെ 9 മണിക്ക് തിരുവനന്തപുരം ബീമാപളളിയില്‍ നടക്കുന്ന പ്രഥമ സ്വീകരണ സമ്മേളനം മന്ത്രി വി ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയില്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി വൈസ് ക്യപ്റ്റനും സത്താര്‍ പന്തല്ലൂര്‍ ഡയറക്ടറും അയ്യൂബ് കൂളിമാട് കോ:ഓര്‍ഡിനേറ്ററുമാണ്. സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ സമസ്ത നേതാക്കള്‍ക്ക് പുറമെ മത സാംസ്‌കാരിക രാഷ്ടീയ മേഖലയിലെ പ്രമുഖര്‍ സൗഹാര്‍ദ്ദ പ്രതിനിധികളായി പങ്കെടുക്കും. സംഘടനയുടെ കലാ വിഭാഗമായ സര്‍ഗലയ പ്രവര്‍ത്തകരുടെ കലാ ട്രൂപ്പും യാത്രയെ അനുഗമിക്കും. പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് സാഹിത്യ അക്കാദമി ഒരുക്കുന്ന മൊബൈല്‍ ബുക്ക് ഫെയറും യാത്രയെ ശ്രദ്ധേയമാക്കും. ജാഥയിലെ സ്ഥിരാംഗങ്ങളും നേതാക്കളും വളന്‍ണ്ടിയര്‍മാരും വിഖായ ടീമും 1-ാം തിയ്യതി രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ എത്തിച്ചേരണമെന്ന് ചെയര്‍മാന്‍ ഇബ്‌റാഹിം ഫൈസി പേരാലും കണ്‍വീനര്‍ കെ ന്‍ എസ് മൗലവിയും അറിയിച്ചു.
- SKSSF STATE COMMITTEE
Related post : SKSSF നീതിബോധന യാത്ര; വിവിധ സ്വീകരണ കേന്ദ്രങ്ങള്‍