പട്ടിക്കാട് (ഫൈസാബാദ്) : ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ 52ാം വാര്‍ഷിക 50ാം സനദ്ദാന സമ്മേളനത്തിന് ഇന്നു പരിസമാപ്തി. സമാപന സമ്മേളനത്തില്‍ 219 യുവ പണ്ഡിതര്‍ സനദ് സ്വീകരിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷനാവും. സൗദി മതകാര്യ വകുപ്പ് ഉപദേഷ്ടാവ് ഫൈസല്‍ ആബിദീന്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ്ദാന പ്രസംഗം നടത്തും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് എം. പി, മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി, എം. ടി അബ്ദുല്ല മുസ്ലിയാര്, എ. പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍, കോട്ടുമല ടി. എം ബാപ്പു മുസ്ലിയാര്, പി. കെ. പി അബ്ദുസ്സലാം മുസ്ലിയാര്, സി. കെ. എം സ്വാദിഖ് മുസ്ലിയാര്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സംസാരിക്കും. രാവിലെ ഒമ്പതിന് ആദര്‍ശ സമ്മേളനം സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. മന്ത്രവും മന്ത്രവാദവും ചര്‍ച്ചചെയ്യും. മുസ്തഫ അശ്റഫി കക്കുപടി,എം. ടി. അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുജീബ് ഫൈസി പൂലോട്, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിക്കും. വേദി 2ല്‍ ക്ന്നട ഇസ്ലാമിക് കോണ്‍ഫ്രന്‍സ് ത്വാഖാ അഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
- Secretary Jamia Nooriya