Showing posts with label Majlisunnoor. Show all posts
Showing posts with label Majlisunnoor. Show all posts

ആത്മീയ നിര്‍വൃതിയില്‍ ജാമിഅഃയില്‍ മജ്‌ലിസുന്നൂര്‍

പെരിന്തല്‍മണ്ണ : ശാന്തിതേടി ആത്മീയ തീരത്തേക്കൊഴികിയ ആയിരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ പട്ടിക്കാട് ജാമിഅ: സമ്മേളന നഗരി തിങ്ങി നിറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മജ്‌ലിസുന്നൂര്‍ അസ്മാഉല്‍ ബദ്ര്‍ പാരായണ സദസ്സില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളെ കൊണ്ട് പട്ടിക്കാടും പരിസരവും നിറഞ്ഞുകവിഞ്ഞു. എസ്.വൈ.എസ്. മലപ്പുറത്ത് തുടങ്ങി സംസ്ഥാന തലത്തിലു രാജ്യാന്തര വേദികളിലും വ്യാപിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിലെ അംഗങ്ങളാണ് വാര്ഷിക സദസ്സില്‍ പങ്കാളികാളായത്.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്‌ബോധന പ്രസംഗവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖ ഭാഷണവും നടത്തി. അല്‍ മുനീര്‍ പ്രകാശനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലി ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. അന്നൂര്‍ പ്രകാശനം അബൂബക്കര്‍ ഹാജിയും മജ്‌ലിസുന്നൂര്‍ കൈപ്പുസ്തകം ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ ഏറ്റുവാങ്ങി.
ഏലംകുളം ബാപ്പു മുസ്‌ലിയാ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഹാജി കെ. മമ്മദ് ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, ഒ.കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പൂഴ, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യൂസഫ് മുസ്‌ലിയാര്‍ ഇരുമ്പുഴി, കെ.കെ.സി.എം തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ പാതായ്ക്കര, കാളാവ് സൈതലവി മുസ്‌ലിയാര്‍, ശുകൂര്‍ മദനി അമ്മിനിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary Jamia Nooriya

സമസ്ത ബഹ്‌റൈന്‍ മജ്‌ലിസുന്നൂര്‍ സദസ്സ് സംഘടിപ്പിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെ 20-ാം വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിന്‍ 'തസ്ബീത്ത് 2015' ന്റെ ഭാഗമായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച 'മജ്‌ലിസുന്നൂര്‍' ആത്മീയസംഗമം ശ്രദ്ധേയമായി. ആത്മീയാനുഭൂതി പകര്‍ന്ന സമസ്ത സംഗമത്തിന് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികളാണ് പാക്കിസ്ഥാന്‍ ക്ലബ്ബിലെത്തിയത്. നിറഞ്ഞ സദസ്സിന്റെ അധരങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ കുളിര് പകരുന്നതായിരുന്നു. ചടങ്ങ്‌ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇരുലോക വിജയത്തിന് ആത്മീയത അനിവാര്യമാണെന്നും ഇതിനാണ്‌ സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും അത് ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. കൊച്ചുകുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മത പഠനത്തിന് സമസ്തയില്‍ സൌകര്യമുണ്ടെന്നും ഈ മാസം (ഓഗസ്റ്റ്) 5 മുതല്‍ പുതിയ ബാച്ചിനുള്ള ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും തങ്ങള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സമയം നിശ്ചയിച്ചാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും തങ്ങള്‍ അറിയിച്ചു. 
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ ജിദാലിഏരിയ കോഡിനേറ്റര്‍ ഉസ്താദ് മന്‍സൂര്‍ ബാഖവിഉദ്‌ബോധന പ്രഭാഷണം നടത്തി. ബദ്‌റില്‍ പങ്കെടുത്ത മഹാന്‍മാര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറെ ഔന്നിത്യമുള്ളവരാണെന്നും അവരെ തവസ്സുലാക്കി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലപ്രദമാണെന്നും ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അദ്ധേഹം വിശദീകരിച്ചു. പൂര്‍വ്വകാലത്ത്‌ കേരളത്തില്‍ വസൂരി പോലുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചപ്പോള്‍ മൌലിദ് പാരായണത്തിലൂടെയാണ് പൂര്‍വ്വീകര്‍ അതിനെ നേരിട്ടത്. ഇന്നും വ്യാപകമായികൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ മജ്‌ലിസുന്നൂര്‍ ചിട്ടപ്പെടുത്തിതന്നിരിക്കുന്നതെന്നും വീടുകള്‍തോറും ഇത് പാരായണം ചെയ്യണമെന്നും അദ്ധേഹം ഉപദേശിച്ചു. 
മജ്‌ലിസുന്നൂര്‍ പാരായണ ചടങ്ങിന് സമസ്ത ബഹ്‌റൈന്‍ റഫ ഏരിയ പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഖതമുല്‍ ഖുര്‍ആനിന് സമസ്ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ മൂസ മൗലവി വണ്ടൂര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാരായ സലിം ഫൈസി പന്തീരിക്കര, സൈദ് മുഹമ്മദ് വഹബി, ജനറല്‍ സെക്രട്ടറിഎസ്. എം അബ്ദുല്‍ വാഹിദ്, സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, തുടങ്ങിയ കേന്ദ്ര, ഏരിയ നേതാക്കളും പണ്ഡിതന്‍മാരും, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത വിഷന്‍, എസ്. കെ. എസ്. എസ്. എഫ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ് 'വിഖായ' വിങ്ങിന്റെ സേവനം ശ്രദ്ധേയമായി. 
- Samastha Bahrain

SKSSF കാക്കടവ് യൂണിറ്റ് മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ചു

മലപ്പുറം: കാക്കടവ് അരിയന്‍കല്ല് എസ്. കെ. എസ്. എസ്. എഫ് ശാഖാ കമ്മിറ്റി ശംസുല്‍ ഉലമ നഗറില്‍ സംഘടിപ്പിച്ച 10 ദിന റമളാന്‍ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂര്‍ സദസ്സ് ആത്മീയ ചൈതന്യം നുകര്‍ന്ന് വിശ്വാസി മനസ്സുകളില്‍ ദിവ്യാനുഭൂതി പകര്‍ന്നു. കേരളക്കരയിലെ പള്ളികളിലും വീടുകളിലും സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്.
പരിഷ്‌കൃത ലോകക്രമത്തിലെ മൂല്യച്യുതിയും ധര്‍മ്മശോഷണവും മറികടന്ന് സല്‍കൃത സമൂഹത്തിന്റെ വീണ്ടെടുപ്പിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാന്മായ ശൈഖുമാരുടെ ആത്മീയാനുമതിയോടെ നടത്താന്‍ നിര്‍ദേശിച്ചതാണ് മജ്‌ലീസുന്നൂര്‍. നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് സയ്യിദ് ഹാഫിള് ശഫീഖ് തങ്ങള്‍ ദാരിമി ബീരിച്ചേരി നേതൃത്ത്വം നല്‍കി. മദ്രസ രംഗത്ത് ദീര്‍ഖ കാല സേവനം നടത്തിയ MTP ഖാസിം മൗലവി യെ അബൂദാബി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരവും (ക്യാഷവാര്‍ഡ്), വ്യക്ക രോഗിയായി വളരെയേറെ കഷ്ടപ്പെടുന്ന അസീസ് എന്ന സഹോദരനുള്ള സഹായ നിധിയുടെ (മൂന്നാം ഗഡു) സഹചാരി ധന സഹായവും തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് ഹനീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. യൂനുസ് ഫൈസി സ്വാഗതം പറഞ്ഞു. ഖാസിം മൗലവി ഖലീല്‍ AK, ഹാരിസ് ദാരിമി, അബൂബക്കര്‍ സിദ്ധീഖ് ഫൈസി, AG സുലൈമാന്‍, ഖരീം തയക്കാനം, ആശിഖ് ppc, നൗഷാദ്, AG അസൈനാര്‍, AK അബ്ദു ഹ്മാന്‍ കുട്ടി മൗലവി, താജുദ്ദീന്‍ മൗലവി, AG സഹീദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
- haris kkdv

വിശ്വാസി മനസ്സുകളില്‍ ആത്മീയാനുഭൂതി പകര്‍ന്ന് മജ്‌ലിസുന്നൂര്‍ സദസ്സ്

കാസര്‍ഗോഡ്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂര്‍ സദസ്സ്  ആത്മീയ ചൈതന്യം നുകര്‍ന്ന് വിശ്വാസി മനസ്സുകളില്‍ ദിവ്യാനുഭൂതി പകര്‍ന്നു. കേരളക്കരയിലെ പള്ളികളിലും വീടുകളിലും സര്‍വ്വസാധാരണമായി കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ജില്ലയില്‍ വ്യാപിക്കാനുള്ള പ്രഖ്യാപനമായി പരിപാടി. പരിഷ്‌കൃത ലോകക്രമത്തിലെ മൂല്യച്യുതിയും ധര്‍മ്മശോഷണവും മറികടന്ന് സല്‍കൃത സമൂഹത്തിന്റെ വീണ്ടെടുപ്പിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാന്മായ ശൈഖുമാരുടെ ആത്മീയാനുമതിയോടെ നടത്താന്‍ നിര്‍ദേശിച്ചതാണ് മജ്‌ലീസുന്നൂര്‍. ആയിരങ്ങള്‍ പങ്കെടുത്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന്  കര്‍ണ്ണാടക ചീഫ് അമീര്‍ എം എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്ത്വം നല്‍കി.
പരിപാടി സമസ്ത കേന്ദ്ര മുശാവറാ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അധ്യക്ഷത വഹിച്ചു. സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍  താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ  ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് ചെറത്തട്ടി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നല്കി. അഡ്വക്കറ്റ് ഹനീഫ് ഹുദവിക്ക് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹ ഉപഹാരം ഡോ: ഖത്തര്‍ ഇബ്രാഹീം  ഹാജി കളനാട് നല്‍കി. മെഡിക്കല്‍ എന്‍ഡ്രന്‍സില്‍ റാങ്ക് നേടിയ മുഹമ്മദ് സജ്ജാദ്, അഹ്മ്മദ് നജ്ജാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം് ഇസ്ഹാഖ് ഹാജി ചിത്താരി, എസ് പി സ്വലാഹുദ്ദീന്‍ എന്നിവര്‍  നല്‍കി. ഖുര്‍ആന്‍ വിശ്വാസിയുടെ കൂട്ടുക്കാരന്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. 
അബ്ബാസ് ഫൈസി പുത്തിഗെ, സ്വാലിഹ് മുസ്‌ലിയാര്‍,അഹ്മ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ തങ്ങള്‍ മുട്ടത്തോടി,  സി. കെ.കെ മാണിയൂര്‍,  അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍,യു. ബഷീര്‍ ഉളിയത്തടുക്ക, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, അഷ്‌റഫ് മിസ്ബാഹി, മൂസാ ഹാജി ബന്തിയോട്,   അബ്ബാസ് ഫൈസി ചേരൂര്‍,  ടി എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, ദാവൂദ് ചിത്താരി,  കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി,  ഹാഫിള് അബൂബക്കര്‍ നിസാമി, തുരുത്തി മുഹമ്മദ് കുഞ്ഞി, ലത്തീഫ് മൗലവി ചെര്‍ക്കള, ഹംസ ഫൈസി മുഫത്തിഷ്, , എം എ ഖലീല്‍, സുബൈര്‍ നിസാമി, സി എ. അബ്ദുല്ലക്കുഞ്ഞി ചാല, ഹമീദ് കേളോട്ട്,  ഹമീദ് പൈവളികെ, യൂനുസ് ഫൈസി പെരുമ്പട്ട, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ശഫീഖ് ആദൂര്‍, അബ്ദുല്ല യമാനി, മൂസാ ഹാജി ചേരൂര്‍,ഹമീദ് അര്‍ഷദി, ഖലീല്‍ ഹസനി, ലത്തീഫ് കെല്ലമ്പാടി, പി എച്ച് അസ്ഹരി, സിദ്ദീഖ് ബെളിഞ്ചം,  റഷീദി മൗലവി ചാലക്കുന്ന്, ഇര്‍ഷാദ് ഹുദവി ബെദിര, സാലിം ബെദിര,  ബഷാല്‍ തളങ്കര, തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാവ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിചറമളാന്‍ പ്രഭാഷണഅബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.
- Secretary, SKSSF Kasaragod Distict Committee.

മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് ഇന്ന് ബഹ്‌റൈനില്‍; പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥി

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍, വിശ്വാസികള്‍ക്കായി ഇന്ന് (22/05/15)രാത്രി 8:30ന് മനാമ സമസ്ത സ്വലാത്ത് ഹാളില്‍ വെച്ച് മജ്‌ലിസുന്നൂര്‍ സംഘടിപ്പിക്കുകയാണ്. സമസ്ത പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍ മാനേജറും എസ്.വൈ.എസ് സംസ്ഥാന സിക്രട്ടറിയുംസമസ്ത പ്രസിദ്ധീകരണങ്ങളുടെ സാരഥിയുമായ പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയത കൈവരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം. മുസ്‌ലിംകളില്‍ ഉന്നതെരെന്ന പദവി അലങ്കരിക്കുന്ന അസ്ഹാബുല്‍ ബദ്‌റുമായിആത്മീയ ബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യത്തില്‍ നമ്മുടെ ആദരണീയരായ നേതാവ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിന്റെ ആയിരക്കണക്കിന് മഹല്ലുകളില്‍ നടന്നുവരുന്ന ആത്മീയ സദസ്സാണ് മജ്‌ലിസുന്നൂര്‍.
- Samastha Bahrain

MDIA ദശദിന പ്രഭാഷണത്തിന് വ്യാഴാഴ്ച തുടക്കമാവും

തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ദശദിന മതപ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച തുടക്കാമാവും. വൈകുന്നേരം 7 മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ ശൗക്കത്ത് അലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തും.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ മുനീര്‍ ഹുദവി വിളയില്‍, അബൂ ഹന്നത്ത് മൗലവി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, ശാഫി ബാഖവി ചാലിയം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങിയ പ്രമുഖ വാഗ്മികളും പണ്ഡിതരും പ്രഭാഷണം നടത്തും. 

മാര്‍ച്ച് 29 ഞായറാഴ്ച നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ നേതൃത്വം നല്‍കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈ: ചാന്‍സ്‌ലര്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സ്വൂഫീവര്യരും നേതാക്കളും സംബന്ധിക്കും.
- malikdeenarislamic academy

ഇമാം ശാഫി അക്കാദമി മജ്‌ലിസ്സുന്നൂര്‍ ഇന്ന്

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ മാസന്തോറും നടത്തിവരാറുളള സ്വലാത്ത് മജ്‌ലിസും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ നടത്തി വരുന്ന മജ്‌ലിസ്സുന്നൂറും ഇന്ന് ഫെബ്രുവരി 15 ഞായര്‍ മഗ്‌രിബ് നിസ്‌ക്കാരനന്തരം ശൈഖുനാ എം. എ ഖാസിം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. യു. കെ മുഹമ്മദ് ഹനീഫ് നിസാമി മുഖ്യ പ്രഭാഷണം നടത്തും. കെ. എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബദ്‌രിയ്യ നഗര്‍, കെ. എം സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, യു. എച്ച് മുഹമ്മദ് മുസ്ലിയാര്‍, എം. എസ് അശ്‌റഫ് റഹ്മാനി ചൗക്കി സയ്യിദ് ഹാദി തങ്ങള്‍ യഅ്ഖൂബ് ദാരിമി, അലി അഖ്ബര്‍ ബാഖവി, ശമീര്‍ വാഫി കരുവാരക്കുണ്ട്, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് ഫൈസി, ഖബീര്‍ ഫൈസി, എ. എം ഉമറല്‍ ഖാസിമി, അബ്ദുല്‍ റഹിമാന്‍ ഹൈതമി, മൂസ നിസാമി നാട്ടക്കല്‍, അബ്ദുസ്സലാം വാഫി അശ്അരി, ഫാറൂഖ് അശ്അരി, ബി. എച്ച് മുഹമ്മദലി ദാരിമി, പി. കെ മുഹമ്മദ് കുഞ്ഞി, ബി. മൂസാ ഹാജി ബന്തിയോട് തുടങ്ങിയവര്‍ പ്രസംഗിക്കും.
- Imam Shafi

മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ചു

മാഹിനാബാദ് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എസ് കെ എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് സമാപിച്ചു. മജ്‌ലിസുന്നൂറിന് ബഹു: നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹീം കുട്ടി ദാരിമി കൊടുവള്ളി, ഖാലിദ് ഫൈസി ചേരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തളങ്കര മാലിക് ദീനാര്‍ പള്ളി ഖതീബ് അബ്ദുല്‍ മജീദ് ബാഖവി സദസ്സിന് ഉല്‍ബോധന പ്രഭാഷണവും കൂട്ടു പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കി. പരിപാടിയില്‍ അബ്ദുല്ല അര്‍ഷദ്, സിറാജ് ഹുദവി, നൗഫല്‍ ഹുദവി, മന്‍സൂര്‍ ഹുദവി, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി, നുഅമാന്‍ ഹുദവി, റാഫി ഹുദവി, ജസീല്‍ ഹുദവി, റൗഫ് ഹുദവി, അന്‍സാര്‍ ഹുദവി, ശമീം ഉളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ഹബീബ് ചെര്‍ക്കള, റിയാസ് പൊവ്വല്‍, ആബിദ് കുണിയ, ഉബൈദ് കുണിയ, ബാഷിദ് ബംബ്രാണി, റഷീദ് അത്തൂട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Faisal Brk

ആത്മസംതൃപ്തിയോടെ മജ്‌ലിസ്സുന്നൂറിന് കണ്ണിയത്ത് ഉസ്താദ് അക്കാദമിയില്‍ സമാപനം

ബദിയടുക്ക : സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച മജ്‌ലിസ്സുന്നൂറിന്ന് ആത്മസംതൃപ്തിടോടെ സമാപനം. മജ്‌ലിസ്സുന്നൂര്‍ സംഗമത്തിന്ന് കര്‍ണ്ണാടക ചീഫ് അമീര്‍ ഓലമുണ്ട സയ്യദ് എം. എസ്. തങ്ങള്‍ നേതൃത്വം നല്‍കി. കൂട്ടുപ്രാര്‍തഥനയ്ക്ക് കേരള ചീഫ് അമീര്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി കൂട്ടുപ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത കാസറകോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി. വി. അബ്ദുസലാം ദാരിമി ആലമ്പാടി ഉദ്ബോധനം നടത്തി. സമസ്ത കേന്ദ്രമുശാവറ അംഗം യു. എം. അബ്ദുറഹ്മാന്‍ മൗലവി, സയ്യിദ് എന്‍. പി. എം. ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുങ്കൈ, ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍, ഇ. പി. ഹംസത്തുസ്സഅദി, സുബൈര്‍ ദാരിമി പൈക്ക, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, സി. എം. ബി ഫൈസി ആദൂര്‍, . പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, സയ്യിദ് അബ്ദുലത്തീപ് അഹ്‌സനി ബാഅലവി തങ്ങള്‍ പെരഡാല, സയ്യിദ സീതിക്കോയ തങ്ങള്‍ അല്‍ഹൈദ്രോസി അപ്പര്‍ ബസാര്‍, ബി. എച്ച് അബ്ദുല്ലകുഞ്ഞി, റഷീദ് ബെളിഞ്ചം, കെ. എസ്. അബ്ദുറസ്സാഖ് ദാരിമി, മൂസമൗലവി ഉബ്രങ്കള, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, സുബൈര്‍ ഫൈസി അങ്കോല, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുഹമ്മദ് മൗലവി പുണ്ടൂര്‍, അബൂബക്കര്‍ ഫൈസി പള്ളത്തടുക്ക, മുഹമ്മദലി ഇര്‍ഫാനി ഫൈസി, ചിശ്തി ഹുദവി, ശരീഫ് ഹുദവി, ആദം ദാരിമി നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam

ബാംഗ്ലൂര്‍ SYS മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ദൈവ സ്മരണയിലൂടെ ദേഹേച്ഛകളെ വെടിയുക : അസീസ് ദാരിമി കെല്ലൂര്‍

ബാംഗ്ലൂര്‍ : ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അനര്‍ഥങ്ങള്‍ക്കും രോഗാതുരമായ ചുറ്റുപാടുകള്‍ക്കും മുഖ്യ കാരണം ദൈവിക സ്മരണയുടെ അപചയമാണെന്ന് അസീസ് ദാരിമി കെല്ലൂര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റ് കൗണ്‍സിലര്‍ എ.ബി ഖാദിര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക ഇജാസത്തോടു കൂടെ കേരളത്തില്‍ സജീവമായി നടന്ന കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ പ്രോഗ്രാം എല്ലാ മാസവും ബാംഗ്ലൂരിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു. എസ്.വൈ.എസ് പ്രസിഡണ്ട് യൂനുസ് ഫൈസി അധ്യക്ഷം വഹിച്ചു. സ്വാലിഹ് കോയ്യോട് സ്വാഗതം പറഞ്ഞു. റൈഞ്ച് പ്രസിഡണ്ട് ഖലീല്‍ ഫൈസി, സ്വാലിഹ് ഫൈസി, മൂജീബ് ദാരിമി, ലത്വീഫ് ഹാജി, നാസിര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി, അയ്യൂബ് ഹസനി, സിദ്ദീഖ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9986072088.
- Muhammed vanimel, kodiyura