കാലിബര്‍ ക്ലാഷ് '15 കലാമാമാങ്കത്തിന് ഇന്ന് തളങ്കരയില്‍ തുടക്കം

തളങ്കര : മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാ മത്സര പരിപാടികള്‍ കാലിബര്‍ ക്ലാഷ് '15 ന് ഇന്ന് (15-01-2015) ഉച്ചക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ തിരശ്ശില ഉയരും. ബ്ലൂ ബെല്‍സ്, ഡ്യൂ ബെറീസ്, മസ്‌ക് റോസ്, സ്‌നോ ഡ്രോപ്‌സ് എന്നീ നാല് ഹൗസുകളിലായി അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന മത്സര പരിപാടികളില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ 152 മത്സര ഇനങ്ങളില്‍ മാറ്റുരക്കും. കലാ മത്സരങ്ങളുടെ ഉദ്ഘാടന കര്‍മ്മം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല നിര്‍വ്വഹിക്കും. എല്‍ ബി എസ് എന്‍ജിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ: കെ.എ നവാസ് മുഖ്യ പ്രഭാഷണം നടത്തും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവളളി, അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത്, കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, യൂനുസ് അലി ഹുദവി ചോക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും.
- malikdeenarislamic academy