ഖാസി കേസ്; പുനരന്വേഷണം ആവശ്യപ്പെട്ടു ചെമ്പരിക്ക ജമാഅത്ത് പോസ്റ്റ്‌ ഓഫീസ് ധര്‍ണ്ണ നടത്തി

കാസറഗോഡ് : ചെമ്പരിക്ക മംഗലാപുരം ഖാസിയും പ്രമുഖ പണ്ഡിതനുമായ സി എം അബ്ദുള്ള മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം പുതിയ വിംഗിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി കാസറഗോഡ് പോസ്റ്റ്‌ ഓഫീസ് ധര്‍ണ്ണ നടത്തി. കേസ് അന്വേഷണം തൃപ്തികരമല്ല, സി ബി ഐ യുടേത് നാടകം മാത്രമായിരുന്നു എന്ന് ധര്‍ണ്ണ ആവശ്യപ്പെട്ടു. ചെമ്പരിക്ക മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്‌ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ചെമ്പരിക്ക മുദരിസ് സുലൈമാന്‍ ദാരിമി മലപ്പുറം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുന്‍ എം എല്‍ എ സി ടി അഹ്മദ്അലി, യുനുസ് തളങ്കര, ഷംസുദ്ദീന്‍ ചെമ്പരിക്ക, ടി എം എ റഹ്മാന്‍ തുരുത്തി, താജുദ്ദീന്‍ ചെമ്പരിക്ക, ഷാഫി ചെമ്പരിക്ക, മുഹമ്മദ്‌ കുഞ്ഞി നാലപ്പാട്, ഹമിദ് ഹാജി കണ്ടത്തില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Abdul Samad