'നമ്മുടെ പ്രവാചകന്‍' തെലുഗ് പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ആന്ധപ്രദേശ് ഓഫ് കാമ്പസ് മന്‍ഹജുല്‍ ഹുദാ ഇസ്‌ലാമിക് കോളേജിലെ മന്‍ഹജ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച നമ്മുടെ പ്രവാചകന്‍ മുഹമ്മദ് (സ്വ)  തെലുഗ് പുസ്തകം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മന്‍ഹജ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്  തങ്ങല്‍ കോപ്പി ഏറ്റുവാങ്ങി. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു.ശാഫി ഹാജി ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University