അല്‍ഐന്‍ SKSSF മനുഷ്യ ജാലിക ഇന്ന് (വെള്ളി)

അൽഐൻ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ് കെ എസ് എസ് എഫ് അല്‍ഐന്‍ ചാപ്റ്റര്‍ മനുഷ്യജാലിക ഇന്ന് (23-1-2015 വെള്ളി) നടത്തും. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് ഈ വര്‍ഷത്തെ മനുഷ്യജാലികയുടെ മുഖ്യസന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന സാമുദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുള്ള സന്ദേശങ്ങളാണ് മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് കൈമാറുന്നത്. തുടര്‍ന്ന് പ്രഗത്ഭ വാഗ്മി ഹാരിസ് ബാഖവി അബൂദാബി പ്രമേയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തും.

"നീതി ബോധത്തിന് നിതാന്ത ജാഗ്രത" എന്ന പ്രമേയവുമായി ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍‍ "സമര്‍‍ഖന്ദില്‍" വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ്‌ സില്‍വര്‍‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമ്മേളന പ്രചരണവും ജനുവരി 23ന് വെള്ളിയാഴ്ച വൈകുന്നേരം 6. 30 ന് ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു. 
പരിപാടിക്ക് മുന്നോടിയായി ഉച്ചക്കുശേഷം വിവിധ കലാ പ്രതിഭകൾ മാറ്റുരക്കുന്ന സര്‍ഗലയം 2015 സംഘടിപ്പിക്കും. ജൂനിയര്‍ സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി മദ്ഹ് ഗാനം, അറബി ഗാനം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0552179271, 0506651574, 037655733 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
- sainu alain