തേഞ്ഞിപ്പലം : ഭീകര തീവ്ര വര്‍ഗീയ നിരീശ്വരവാദത്തിനെതിരെ ബാലമനസ്സുകളെ അകറ്റിനിര്‍ത്തുന്നതിനും മതമൈത്രിയും രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് 'സുരക്ഷിതം; ഇന്ത്യ ഈ കരങ്ങളില്‍' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി കേരളത്തിനകത്തും പുറത്തുമായി 417 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ബാലഇന്ത്യയുടെ സംസ്ഥാനതല ഉദ്ഘാടനം ആലുവ കുന്നത്തേരിയില്‍ നടക്കും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡി.ജി.പി. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. പ്രമേയ പ്രഭാഷണം നടത്തും. അന്‍വര്‍ സാദത്ത് എം.എല്‍.എ, മുഹമ്മദ് ദാരിമി, ഹസ്സന് ദാരിമി, കെ.എഛ്. അബ്ദുസ്വമദ് ദാരിമി, ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ ഒളവട്ടൂര്‍, പി.എം. അബൂബക്ര് ഹാജി, റിസാല്‍ ദര് അലി ആലുവ എന്നിവര്‍ പ്രസംഗിക്കും. ബാല ഇന്ത്യ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
- Samastha Kerala Jam-iyyathul Muallimeen