കാളികാവ് : തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് അഭയമായി കാളികാവ് അടക്കാക്കുണ്ടില്‍ ഉയര്‍ന്നു വരുന്ന സ്‌നേഹ സൗധങ്ങള്‍ക്ക് ഇന്ന് ശിലയിടും. ഹിമ ട്രസ്റ്റ് ആണ് സ്‌നേഹ സൗധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് നടക്കുന്ന ശിലാസ്ഥാപന സമ്മേളനം കോരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ശൈഖുനാ കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹിമ ചെയര്‍മാന്‍ എപി ബാപ്പു ഹാജി അധ്യക്ഷത വഹിക്കും. സുലൈമാന്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഫരീദ് റഹ്മാനി, സലീം മാസ്റ്റര്‍, ബഹാഉദീന്‍ ഫൈസി, ഒ. കുട്ടി മുസ്ല്യാര്‍, പി കുഞ്ഞാണി മുസ്ല്യാര്‍, പിവി അബ്ദുല്‍ വഹാബ്, പി എസ് എച് തങ്ങള്‍, കാളാവ് സൈതലവി മുസ്ല്യാര്‍, അബ്ദുല്‍ അസീസ് കാളിയാടന്‍, പികെ മുസ്തഫ ഹാജി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ സംസാരിക്കും.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയും, ശൈഖുനാ ചെറുശേരി സൈനുദീന്‍ മുസ്യാര്‍, ശൈഖുനാ കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ എന്നിവര്‍ രക്ഷാധികാരികളുമായ ഹിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എപി ബാപ്പു ഹാജിയാണ്. ഫരീദ് റഹ്മാനിയാണ് സെക്രട്ടറി. സുലൈമാന്‍ ഫൈസി, സലാം ഫൈസി, ബഹാുദീന്‍ ഫൈസി എന്നിവര്‍ ഡയറക്ടര്‍മാരാണ്.
ചെയര്‍മാന്‍ കൂടിയായ എപി ബാപ്പു ഹാജി നല്‍കിയ മൂന്ന് ഏക്കറിലാണ് സ്‌നേഹ സൗധങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉയര്‍ന്നു വരുന്നത്. പ്രാരംഭ ഘട്ടമായി 10 വീടുകളാണ് നിര്‍മിക്കുന്നത്. അതില്‍ മൂന്ന് വീടിന്റെ ശിലാസ്ഥാപനമാണ് ഇന്ന് നിര്‍വിക്കപ്പെടുന്നത്. നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെ സംഭാവനയാണ് ഓരോ വീടുകളും. ശിഹാബ് തങ്ങളുടെ ഓര്‍മക്കായി ഖത്തര്‍ കെ എം സിസി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി, ഖത്തറിലെ അബ്ദുന്നാസിര്‍ ഗാനം, ഇരിങ്ങാട്ടിരിയിലെ പുത്തൂര്‍ ഉമര്‍ എന്നിവര്‍ നിര്‍മിച്ചു നല്‍കുന്ന മൂന്ന് വീടുകളാണ് ഇന്ന് ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുക.
- Saleem Ck