പെരിന്തല്‍മണ്ണ : ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ദേശീയ തലത്തില്‍ പദ്ധതികള്‍ നടത്താന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 52-ാം വാര്‍ഷിക 50-ാം സനദ് ദാന സമ്മേളനത്തിലെ എക്‌സലന്‍സി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി മുഹമ്മദ് കുട്ടി, പി.വി അബ്ദുല്‍ വഹാബ്, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.പി.എ മജീദ്, ഹാജി കെ. മമ്മദ് ഫൈസി, എന്‍. സൂപ്പി, സി.പി ബാവ ഹാജി, ഹബീബുറഹ്മാന്‍ അരിക്കുഴിയില്‍, ബീരാന്‍ ഹാജി, അബ്ദുല്‍ അസീസ് ഫൈസി, കാപ്പില്‍ കുഞ്ഞാന്‍, എം.എസ് അലവി സംബന്ധിച്ചു.
- Secretary Jamia Nooriya