ബഹ്റൈന്‍ : 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാകിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക സ്‌നേഹ സൗഹാര്‍ദ്ദ സന്ദേശത്തിന്റെ വിളംബരമായി. ഭരണ ഘടനാനുസൃതമായി എല്ലാ വിഭാഗങ്ങള്‍ക്കും ജീവിക്കാനുള്ള വിശ്വാസ ആചാരാനുഷ്ടാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുല്യ അവകാശമുണ്ടെന്ന ഇന്ത്യന്‍ പൈതൃകത്തെ കാത്തു സൂക്ഷിക്കാന്‍ ഓരോ ഭാരതീയനും തയ്യാറാവണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഓര്‍മ്മപ്പെടുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം.പി സൈദലവി മുസലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ കമ്മിറ്റി പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവി പ്രതിജ്ഞ ചൊല്ലികൊടുത്തു. ബഹ്‌റൈന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാദര്‍ രഞ്ജീ വര്‍ഗീസ്, ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ ജലീല്‍ ബാഖവി, ഹംസ അന്‍വരി മോളൂര്‍, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.വി ജലീല്‍, മുസ്തഫ കളത്തില്‍, കെ.ടി സലിം, കെ.സി.എ ബക്കര്‍, ചെമ്പന്‍ ജലാല്‍, റഫീഖ് അബ്ദുള്ള, ടി. അന്തുമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അജ്മല്‍ റോശന്‍, അലവി നാസിബ്, ഇസ്മാഈല്‍ ദേശീയോദ്ഗ്രഥന ഗാനവും അഫ്‌നാന്‍ ഓ.വി, ജംശീര്‍, നജാഹ് എന്നീ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനവും ആലപിച്ചു. ജനറല്‍ കണ്‍വീനര്‍ നൗഷാദ് വാണിമേല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.
- Samastha Bahrain