ഹമീദലി ശിഹാബ് തങ്ങളുടെ സ്‌നേഹ സന്ദേശ യാത്ര വിജയിപ്പിക്കുക : എം.കെ.എം കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍

തൃശൂര്‍ : ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ സ്‌നേഹ സന്ദേശ യാത്ര വിജയിപ്പിക്കാന്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും മഹല്ല് മദ്രസ കമ്മിറ്റി ഭാരവാഹികളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ സ്വാഗത സംഘം ചെയര്‍മാനുമായ ശൈഖുനാ എം.കെ.എം.കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍ അഭ്യര്‍ത്ഥിച്ചു.

കേരളീയ സമൂഹത്തില്‍ സ്‌നേഹവും സൗഹാര്‍ദ്ധവും നിലനിര്‍ത്തുന്നതില്‍ പാണക്കാട് കുടുംബം വഹിച്ച പങ്ക് മഹത്തായതാണ്. തൃശൂര്‍ ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തനത്തിന് അസ്ഥിവാരമിട്ടത് പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങളാണ്. പൂക്കോയ തങ്ങളുടെ ആത്മീയ സാന്നിധ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അഥിതിയായി എത്തുമ്പോള്‍ ബഹുമാനപൂര്‍വ്വം നമ്മള്‍ സ്വീകരിക്കണം. സമൂഹത്തിലെ എല്ലാവിധ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള 13 സ്വീകരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൊഴിയൂര്‍ ദാറു റഹ്മ യതീംഖാനയില്‍ നടന്ന ജില്ലാ സ്വാഗത സംഘം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷത വഹിച്ച് സമാപന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വര്‍ക്കിംഗ് കണ്‍വീനര്‍ ബഷീര്‍ ഫൈസി ദേശമംഗലം സ്വാഗതം പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹംസ ബിന്‍ ജമാല്‍ റംലി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ അബൂബക്കര്‍ ഖാസിമി മുഖ്യ അതിഥിയായിരുന്നു. നാസര്‍ ഫൈസി തിരുവത്ര പത്ര പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്. മമ്മി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, എസ്.കെ.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി, ചേക്കു ഹാജി, അബ്ദുല്ല കോയ തങ്ങള്‍, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഷാഹിദ് കോയ തങ്ങള്‍, സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സി.എ.മുഹമ്മദ് റഷീദ്, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ത്രി സ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി, സി.എ.ഷംസുദ്ദീന്‍ തൃശൂര്‍, ഉസ്മാന്‍ കല്ലാട്ടയില്‍, അബൂഹാജി ആറ്റൂര്‍, ഇബ്രാഹീം ഫൈസി, സിദ്ദീഖ് ബദ്‌രി, ഷംസുദ്ദീന്‍ വില്ലനൂര്‍, പി.എ.എം. അഷ്‌റഫ്, എം.എച്ച്. നൗഷാദ്, മുഹമ്മദ് കുട്ടി ബാഖവി, സിറാജുദ്ദീന്‍ തെന്നല്‍, സഹദ് തൃശൂര്‍, അബൂബക്കര്‍ ഹാജി, പി.കുഞ്ഞി മൊയ്തു ഹാജി, എ.എ.ജാഫര്‍ മാസ്റ്റര്‍ ഉസ്മാന്‍ മൗലവി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഷഹീര്‍ ദേശമംഗലം നന്ദി പ്രകാശിപ്പിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur