അല്‍ഐന്‍ : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും എസ് കെ എസ് എസ് എഫ് നടത്തിവരാറുള്ള മനുഷ്യജാലിക അല്‍ഐനിലും ശ്രദ്ധേയമായി. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് അല്‍ ഐന്‍ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലിക അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഡി റ്റൊറിയത്തില്‍ വെച്ചാണ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖന്ധതക്കും വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ചു നീങ്ങാന്‍ തയ്യാറാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കുമെന്നും പ്രതിജ്ഞ പുതുക്കി രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തിയാണ് ജാലിക തീര്‍ത്തത്.
ശേഷം നടന്ന സമ്മേളനം യു എ ഇ - കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റും അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റുമായ അഷ്റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. സ്വരാജ്യസ്നേഹം സത്യവിശ്വാസിയുടെ കടമയാണെന്ന് പഠിപ്പിച്ച ഒരു മതത്തിന്റെ അനുയായികള്‍ക്ക് ദേശദ്രോഹികള്‍ ആകാന്‍ കഴിയില്ലെന്നും തീവ്രവാദികള്‍ മതത്തെ പ്രതിനിദാനം ചെയ്യുന്നില്ലെന്നും അദ്ധേഹം പ്രസ്താവിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും മുസ്ലിംകള് നാടിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ അദ്ധേഹം അനുസ്മരിച്ചു.
ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദ്ധവും കാത്തുസൂക്ഷിക്കാന്‍ മുന്‍ഗാമികള്‍ ചെയ്ത സേവനങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ലെന്നും അത് നില നിരത്താന്‍ നാം സദാസന്നദ്ധരായിരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹാരിസ് ബാഖവി ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിക്കും നെഹ്രുവിനുമൊപ്പം സ്വാതന്ത്ര്യസമരം നയിച്ച മൌലാന മുഹമ്മദലി കാണിച്ച പാത മതേതരത്വത്തിന്റേതായിരുന്നു. വരക്കല്‍ തങ്ങളും, ബാഫഖി തങ്ങളും പൂകോയ തങ്ങളും, ശിഹാബ് തങ്ങളും അവര്‍ നയിച്ച സമസ്തയും മതസൗഹാര്‍ദത്തിന് നല്കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാന്. തീവ്രവാദവിത്തുകള് മുളപ്പിക്കാനുള്ള ഗൂഢശ്രമം സമുദായത്തിനകത്തു നിന്നുതന്നെ കണ്ടപ്പോള്‍ അത് സമൂഹത്തോട് വിളിച്ചു പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു എന്നും അദ്ധേഹം പറഞ്ഞു.
പ്രസിഡണ്ട് സയ്യിദ് സൈദലവികോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. സ്വാഗത സംഘം ചെയര്മാന് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാഅലവി അധ്യക്ഷം വഹിച്ചു. ജ. സെക്രട്ടറി അബ്ദു റഷീദ് അന്‍വരി ജാലിക പ്രതിജ്ഞ ചൊല്ലികൊടുത്തു. ഇ കെ ബക്കര്‍, അഷ്റഫ് വളാഞ്ചേരി, അബ്ദുറഹ്മാന് മുസ്ലിയാര് താഴേക്കോട്, ഷാഫി മാസ്റ്റര്‍, സൈനുദ്ധീന്‍ കുറുമ്പത്തൂര്‍, പങ്കെടുത്തു. ജ. കണ്‍വീനര്‍ കെ. വി. ഹുസൈന് മൗലവി സ്വാഗതവും വൈ. പ്ര. ഹംസ നിസാമി നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ച് നടന്ന സര്‍ഗലയം കലാമത്സരങ്ങള്ക്കു് മുജീബ് തങ്ങള്‍ കൊന്നാര്, ഇസ്'ഹാഖ് കാവുങ്ങല്‍, ഇ. കെ. അബ്ദുല്‍ മജീദ് ഹുദവി, ലത്തീഫ് മാസ്റ്റര്‍, നൗഷാദ് തങ്ങള്‍, ഉമര്‍ വാഫി, മുഹ്'യദ്ധീന്‍ മാസ്റ്റര്‍, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, മുബഷിര്‍ തങ്ങള്‍, അബൂതാഹിര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി. സി. കുഞ്ഞിമരക്കര് ഹാജി, കെ. കുഞ്ഞാലസ്സന്‍ ഹാജി, ശാഹുല്‍ ഹമീദ് ഹാജി, സമ്മാന വിതരണം നിര്‍വഹിച്ചു.
- sainu alain