ബദിയടുക്ക : സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച 2015 ജനുവരി 27, 28, 29 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണം, ഉമറാ-ഉലമാ സംഗമം, കുടുംബ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ നടക്കും. സമാപന ദിവസമായ 29ന് അക്കാദമി കാമ്പസില്‍ പുതുതായി നിര്‍മ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനം അസര്‍ നിസ്‌കാരത്തിന്ന് നേതൃത്വം നല്‍കി സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കാസറകോട് സംയുക്ത ജമാഅത്ത് ഖാസി ഫ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ വഖഫ് കര്‍മ്മം നിര്‍വ്വഹിക്കും. പൊതുസമ്മേളനത്തില്‍ അക്കാദമി പ്രസിഡണ്ട് യു. എം. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. മൂടഡികര സംയുക്ത ജമാഅത്ത് ഖാസി എന്‍. പി. എം. സയ്യദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥന നടത്തും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്ലിയാര്‍ പ്രസംഗിക്കും. മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, സി. ടി. അഹമ്മദലി, എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ, പി. ബി. അബ്ദുറസ്സാഖ് എം. എല്‍. എ, മെട്രൊ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, യഹ്‍യ തളങ്കര, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി. പി. ഹനീഫ് ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, എം. സി. ഖമറുദ്ധീന്‍, കരീം സിറ്റി ഗോള്‍ഡ്, ഇബ്രാഹിം മദക്കം തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിക്ക് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന സ്വാഗതസംഘ യോഗത്തില്‍ പ്രസിഡണ്ട് യു. എം. അബ്ദുറഹ്മാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, ഫസലുറഹ്മാന്‍ ദാരിമി, ഇ. പി. ഹംസത്തുസ്സഅദി, പി. എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബി. എച്ച് അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ ദാരിമി പൈക്ക, റഷീദ് ബെളിഞ്ചം, വൈ. അഷ്‌റഫ്, അബ്ദുല്ല കുഞ്ഞി ഹാജി ബേര്‍ക്ക, അബ്ദുല്ല ചാല്‍ക്കര, വഫ മുഹമ്മദ്, അബ്ദുല്ല കെദക്കാര്‍, മൂസ മൗലവി ഉബ്രങ്കള, ഹനീഫ് കൊത്തോട്ടി, അബ്ദുല്‍ ഖാദര്‍ ബദിയടുക്ക, മജീദ് പൈക്ക, കെ. എസ് റസ്സാഖ് ദാരിമി, ഹമീദ് കേളോട്ട്, ഹമീദ് ബാറക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam