ബാംഗ്ലൂര്‍ SYS മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ദൈവ സ്മരണയിലൂടെ ദേഹേച്ഛകളെ വെടിയുക : അസീസ് ദാരിമി കെല്ലൂര്‍

ബാംഗ്ലൂര്‍ : ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അനര്‍ഥങ്ങള്‍ക്കും രോഗാതുരമായ ചുറ്റുപാടുകള്‍ക്കും മുഖ്യ കാരണം ദൈവിക സ്മരണയുടെ അപചയമാണെന്ന് അസീസ് ദാരിമി കെല്ലൂര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റ് കൗണ്‍സിലര്‍ എ.ബി ഖാദിര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക ഇജാസത്തോടു കൂടെ കേരളത്തില്‍ സജീവമായി നടന്ന കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ പ്രോഗ്രാം എല്ലാ മാസവും ബാംഗ്ലൂരിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു. എസ്.വൈ.എസ് പ്രസിഡണ്ട് യൂനുസ് ഫൈസി അധ്യക്ഷം വഹിച്ചു. സ്വാലിഹ് കോയ്യോട് സ്വാഗതം പറഞ്ഞു. റൈഞ്ച് പ്രസിഡണ്ട് ഖലീല്‍ ഫൈസി, സ്വാലിഹ് ഫൈസി, മൂജീബ് ദാരിമി, ലത്വീഫ് ഹാജി, നാസിര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി, അയ്യൂബ് ഹസനി, സിദ്ദീഖ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9986072088.
- Muhammed vanimel, kodiyura