കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന 25 ഇന പരിപാടിയില്‍പ്പെട്ട സംഘടന സമ്പൂര്‍ണ്ണ ശാസ്ത്രീയ വല്കരണത്തിന്റെ ഭാഗമായി ജില്ലയിലെ യൂണിറ്റ് ക്ലസ്റ്റര്‍ മേഖല ജില്ല ഘടകങ്ങളെ ഏകോപിച്ച് സംഘടനയുടെ പരിപൂര്‍ണ്ണ ഡാറ്റ ഉള്‍കൊള്ളിച്ച് കൊണ്ട് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കാസര്‍ഗോഡ് ജില്ലാ വെബ് സൈറ്റിന്റെ ഉല്‍ഘാടനം ഗെസ്റ്റ് ഹൗസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പരിപാടിയില്‍ സമസ്ത ജില്ലാ ജന സെക്രട്ടറി യു,എം അബ്ദുറഹ്മാന് മുസ്ലിയാര്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹീം ഹാജി, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എം സി ഖമറുദ്ദീന്, പി ബി. അബ്ദുറസ്സാഖ് എം എല്‍ എ, കെ മൊയ്തീന് കുട്ടി ഹാജി പട്ടുവം, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ജെഡിയാര്‍,എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരമി പടന്ന ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സി.ടി അഹമ്മദ് അലി, ചെര്‍ക്കള അഹ്മ്മദ് മുസ്ലിയാര്, സിദ്ദീഖ് നദ്വി ചേരൂര്‍, ബഷീര്‍ ദാരിമി തളങ്കര, ഖലീല്‍ ഹസനി ചൂരി, ഹാരിസ് ഹസനി, എന്‍ എ അബൂബക്കര്‍ ഹാജി, എം. അബ്ദുല്ല മുഗു, മുജീബ് തളങ്കര, എ. എം അബ്ദുല്‍ ഖാദര്‍ ഹാജി, ബി എം എ ഖാദര്‍, യു. ബഷീര്‍ ഉളിയത്തടുക്ക ഇര്‍ഷാദ് ഹുദവി, ഇല്ല്യാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee