ഹൈദരലി തങ്ങളെ ഖാളിയായി ബൈഅത്ത് ചെയ്യുന്നു

ദേശമംഗലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്. പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റും ആയിരക്കണക്കിന് മഹല്ലുകളുടെ ഖാസിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഹിദായത്തുല്‍ ഇസ്‌ലാം സംഘം ദേശമംഗലം കൂട്ടുപാത മഹല്ല് ഖാസിയായി നാളെ വൈകീട്ട് 4.30 ന് മഹല്ല് പള്ളിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ബൈഅത്ത് ചെയ്യുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലയിലെ സമസ്തയുടെ നേതൃത്വവുമായ ശൈഖുനാ എം.കെ.എ. തൊഴിയൂര്‍സ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ബൈഅത്ത് ചടങ്ങില്‍ പൊന്നാനി പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി മുഖ്യ അഥിതിയായിരിക്കും. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ടി.എസ്. മമ്മി സാഹിബ്, സി.എ.ലത്തീഫ് ദാരിമി അല്‍ ഹൈത്തമി, ശറഫുദ്ദീന്‍ യമാനി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് അഹമ്മദ് കോയ തങ്ങള്‍ സയ്യിദ് അബ്ദുള്ള കോയ തങ്ങള്‍ സയ്യിദ് ശാഹിദ് കോയ തങ്ങള്‍, ഷെഹീര്‍ ദേശമംഗലം, ബഷീര്‍ കല്ലേപാടം, സി.എം.മുഹമ്മദ് കാസിം, കെ.കെ.മൂസ, ഉമ്മര്‍സ്രാമ്പിക്കല്‍, കെ.എം.കാസിം, സി.വി.അബൂബക്കര്‍, പി.എ.ഹുസൈന്‍, ബാദുശ അന്‍വരി, കെ.എം.മുഹമ്മദ് ബഷീര്‍, കെ.എ.ഷറഫുദ്ദീന്‍, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur