കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയുടെ പതാക കൈമാറ്റം ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ വെച്ച് സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‍ലിയാര്‍ നിര്‍വ്വഹിക്കും. ജാഥാനായകന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഏറ്റുവാങ്ങും.
2-ാം തിയ്യതി രാവിലെ 9.30ന് ബീമാപ്പള്ളിയില്‍ നിന്നും തുടങ്ങി 11.30ന് വര്‍ക്കല, 3 മണിക്ക് കേരളപുരം, 4.30ന് കരുനാഗപ്പള്ളി എന്നീ സ്വീകരണങ്ങക്ക് ശേഷം 5.30ന് തൃക്കുന്നപ്പുഴയില്‍ സമാപിക്കും.
3-ാം തിയ്യതി 9.30ന് അമ്പലപ്പുഴ, 11.30ന് ആലപ്പുഴ, 3 മണിക്ക് മണ്ണഞ്ചേരി, 4 മണിക്ക് ചങ്ങനാശ്ശേരി, 5.30ന് തൊടുപുഴയില്‍ സമാപിക്കും.
4-ാം തിയ്യതി 9.30ന് കോതമംഗലം, 11 മണിക്ക് ആലുവ, 3 മണിക്ക് കളമശ്ശേരി, 4.30ന് കൈപ്പമംഗലം, 5.30ന് ചാവക്കാട് സമാപിക്കും.
5-ാം തിയ്യതി 9.30ന് കുന്നംകുളം, 11 മണിക്ക് പഴയന്നൂര്‍, 3 മണിക്ക് ഒറ്റപ്പാലം, 4 മണിക്ക് പാലക്കാട്, 5 മണിക്ക് മണ്ണാര്‍ക്കാട് സമാപിക്കും.
6-ാം തിയ്യതി വൈകുന്നേരം 4 മണിക്ക് പട്ടാമ്പി, 5 മണിക്ക് എടപ്പാള്‍, 6 മണിക്ക് തിരൂര്‍ സമാപിക്കും.
7-ാം തിയ്യതി രാവിലെ 9.30ന് എടരിക്കോട്, 11.30ന് ചെമ്മാട്, 3.30ന് കൊണ്ടോട്ടി, 4.30ന് മഞ്ചേരി, 5.30ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും.
8-ാം തിയ്യതി രാവിലെ 9.30ന് വണ്ടൂര്‍, 11.30 ഗൂഡല്ലൂര്‍, 4 മണിക്ക് ബത്തേരി, 5 മണിക്ക് 4-ാം മൈല്‍, 6 മണിക്ക് കല്‍പ്പറ്റയില്‍ സമാപിക്കും.
9-ാം തിയ്യതി കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ 9.30ന് തുടങ്ങി 11.30ന് കെട്ടാങ്ങല്‍, 3 മണിക്ക് കൊടുവള്ളി, 4 മണിക്ക് കോഴിക്കോട്, 5 മണിക്ക് വടകര സമാപിക്കും.
10-ാം തിയ്യതി രാവിലെ 9.30ന് കുറ്റ്യാടി, 11.30ന് തലശ്ശേരി, 3 മണിക്ക് കൂത്തുപറമ്പ്, 4 മണിക്ക് മട്ടന്നൂര്‍, 5 മണിക്ക് കണ്ണൂര്‍, 6 മണിക്ക് തളിപ്പറമ്പില്‍ സമാപിക്കും.
11-ാം തിയ്യതി പയ്യന്നൂരില്‍ നിന്നും തുടങ്ങി 11.30ന് തൃക്കരിപ്പൂര്‍, 3 മണിക്ക് കാഞ്ഞങ്ങാട്, 4 മണിക്ക് കാസര്‍ക്കോട്, 5 മണിക്ക് ഉപ്പള സമാപിക്കും.
ജാഥയിലെ സ്ഥിരാംഗങ്ങളും നേതാക്കളും വളണ്ടിയര്‍മാരും വിഖായ ടീമും 1-ാം തിയ്യതി രാവിലെ 8.30ന് വരക്കല്‍ മഖാമില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ കെ.എന്‍.എസ്. മൌലവി അറിയിച്ചു. ഫോണ്‍ : 9745568370.
- SKSSF STATE COMMITTEE