മുണ്ടക്കുളം : ശരീഅത്തിന്റെ യഥാര്‍ത്ഥ മാര്‍ഗ്ഗം ജനങ്ങള്‍ക്ക് പഠിപ്പിച്ച മഹാനാണ് ശൈഖുനാ ശംസുല്‍ ഉലമാ എന്ന് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശംസുല്‍ ഉലമാ ഉറൂസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ദാരിമി ശ്രീകണ്ഡപുരം, സിഎ മുഹമ്മദ് മുസ്ലിയാര് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എം.ഐ.സി വിദ്യാര്‍ത്ഥികള്‍ രചിച്ച വഴിതെറ്റുന്ന സമൂഹവും വഴികാട്ടുന്ന ഇസ്ലാമും എന്ന കൃതി ജിഫ്രി തങ്ങള്‍ പ്രകാശനം ചെയ്തു. ദിക്റ് ദുആ മജ്ലിസിന് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്കി. അബ്ദുല്‍ ഗഫൂര്‍ ദാരിമ മുണ്ടക്കുളം, സഅദ് മദനി, കുഞ്ഞാന് ദാരിമി കോടങ്ങട് കെ.പി ബാപ്പു, എഞ്ചിനീയര്‍ മാമുകോയ ഹാജി കെ.കെ മുനീര്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.
- SHAMSULULAMA COMPLEX - MUNDAKKULAM