കുവൈത്ത് സിറ്റി : രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്നപ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക കുവൈറ്റില്‍ 30 നു വെള്ളി സംഘടിപ്പിക്കുമെന്ന് കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5 മണിക്ക് മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രടറി എസ് വി മുഹമ്മദ് അലി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൌകര്യം ഏര്‍പ്പെടുത്തിയതായി ഭാരാവഹികള്‍ അറിയിച്ചു.
- kuwait kerala islamic council kic