ദോഹ : "രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' യുടെ ഭാഗമായി SKSSF ഖത്തര്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഹിലാലിലെ കെ. എം. സി. സി ഹാളില്‍ വെച്ച് മനുഷ്യ ജലികയും, ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ ഐക്യ ദാര്‍ഡ്യ സമ്മേളനവും, സന്നദ്ധ സേവനത്തിനായി ഖത്തര്‍ SKSSFന്‍റെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജരായ 101 അംഗ വിഖായ വോളണ്ടിയര്‍ വിംഗിന്റെ ലോഞ്ചിങ്ങും നടക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രാസ്ഥാനിക ബന്ദുക്കളും പൊതു ജനങ്ങളും അടങ്ങുന്ന നൂറുക്കണക്കിനു പേര്‍ ചേര്‍ന്ന് ജാലിക തീര്‍ക്കും. ഹുസൈന്‍ റഹ്മാനി ജാലിക പ്രതിജ്ഞചൊല്ലി കൊടുക്കും. കെ. ഐ. സി മദ്രസാ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിക്കും. ഹാരിസ് മൗലവി & ടീം ജാലിക ഗാനവും അവതരിപ്പിക്കും. ഫൈസല്‍ ഹുദവി, അന്‍സാര്‍ റഹ്മാനി എന്നവരെ ചടങ്ങില്‍ ആദരിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. എ. വി അബൂബക്കര്‍ ഖാസിമി (കേരള ഇസ്ലാമിക് സെന്റര്‍), അബ്ദുല്‍ നാസര്‍ നാച്ചി, സലിം നാലകത്ത്, കരീം അബ്ദുള്ള, ഗിരീഷ്, ജലീല്‍ (സംസ്കൃതി) ആശംസകള്‍ നേരും. മുനീര്‍ നിസാമി കാളാവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുനീര്‍ ഹുദവി സ്വാഗതം പറയും. സൈനുല്‍ ആബിദീന്‍ സഫാരി, ഇസ്മായില്‍ ഹുദവി, അസീസ് പേരാല്‍, ഫൈസല്‍ നിയാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടു. പരിപാടിയുടെ ലൈവ് സംപ്രേഷണം കേരള ഇസ്‌ലാമിക് ക്ലാസ് റൂം - SKSSF (kicr-skssf) ഉണ്ടായിരിക്കുമെന്ന് ഐ. ടി വിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ കൈപ്പമംഗലം അറിയിച്ചു.
- Aslam Muhammed