പത്ത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം. സമസ്ത: മദ്‌റസകളുടെ എണ്ണം 9482 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പത്ത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9482 ആയി ഉയര്‍ന്നു.

ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - ചട്ടേക്കല്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - ദോഡ്ഡഡ്ക (ദക്ഷിണകന്നഡ), നൂറുല്‍ ഇസ്‌ലാം മദ്‌റസ - ചെറുവാഞ്ചേരി (കണ്ണൂര്‍), ദാറുസ്സലാം മദ്‌റസ - കോറോത്ത് റോഡ് (കോഴിക്കോട്), അല്‍മദ്‌റസത്തുല്‍ ജലാലിയ്യ - ഇരുമ്പുഴി ഹൈസ്‌കൂള്‍പടി, അല്‍മദ്‌റസത്തുല്‍ ജലാലിയ്യ - കാനൂര്‍ (മലപ്പുറം), ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - ചിന്നമൂലത്തറ (പാലക്കാട്), വി.എ. അറബിക് മദ്‌റസ - ഇരവിപുത്തൂര്‍കടൈ (കന്യാകുമാരി), ശിഹാബ് തങ്ങള്‍ സ്മാരക ഖുര്‍ആന്‍ മദ്‌റസ - മബേല മസ്‌ക്കറ്റ് (ഒമാന്‍), ഇമാം നവവി മദ്‌റസ - അജ്മാന്‍ (യു.എ.ഇ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. 

പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.പി.എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹിയദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari