SKSSF നീതിബോധന യാത്ര ഫെബ്രു.4ന് എറണാകുളം ജില്ലയില്‍

ആലുവ : നീതിബോധത്തന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്ര ഫെബ്രുവരി 4ന് ജില്ലയില്‍ പര്യടനം നടത്തും. 

രാവിലെ 9ന് കേതമംഗലം, മുവ്വാറ്റുപുഴ മേഖലകളുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുഴിയില്‍ സ്വീകരണം നല്‍കും. സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായി അലി പയിപ്ര, കണ്‍വീനര്‍ ഷെമീര്‍ നെല്ലിക്കുഴി, ട്രഷറര്‍ അന്‍സാരി പല്ലാരിമംഗലം, കോര്‍ഡിനേറ്റര്‍ അഡ്വ. നാസിര്‍ എന്നിവരെ തെരഞ്ഞെടുത്തു. 

11 മണിക്ക് ആലുവയില്‍ പെരുമ്പാവൂര്‍, ആലുവ മേഖലകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി അശ്റഫ് ഹുദവി, കണ്‍വീനര്‍ സിയാദ് ചെമ്പറക്കി, ട്രഷറര്‍ സാജിദ് എടയപ്പുറം, കോര്‍ഡിനേറ്റര്‍ ഗഫൂര്‍ തായിക്കാട്ടുകര എന്നിവരെ തെരഞ്ഞെടുത്തു. 

വൈകീട്ട് മൂന്നു മണിക്ക് കളമശ്ശേരിയില്‍ കൊച്ചി, കളമശ്ശേരി മേഖലകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായി സൈനുദ്ദീന്‍ വാഫി, കണ്‍വീനര്‍ പി.എച്ച്. അജാസ്, ട്രഷറര്‍ നവാസ് മുല്ലോത്ത്, കോര്‍ഡിനേറ്റര്‍ മുഹമ്മദ് മണക്കാടന്‍ എന്നിവരെ തെരഞ്ഞെടുത്തു.

എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ ബൈക്ക് റാലിയുടെ അകമ്പടിയോടു കൂടിയാണ് ജില്ലയില്‍ ജാഥ പര്യടനം നടത്തുന്നത്. സ്വീകരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതിന് വമ്പിച്ച ഒരുക്കങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങങള്‍, ജനറല്‍ സെക്രട്ടറി പി.എം. ഫൈസല്‍, സില്‍വര്‍ ജൂബിലി ജില്ലാ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.കെ. മുഹമ്മദ് ഫൈസി, കണ്‍വീനര്‍ അലി പായിപ്ര, ജില്ലാ കോര്‍ഡിനേറ്റര്‍ റാഫി എന്നിവര്‍ അറിയിച്ചു.
- SKSSF ERNAKULAM