മജ്‌ലിസ്സുന്നൂര്‍; ഓലമുണ്ടസയ്യിദ് എം. എസ്. തങ്ങള്‍ കര്‍ണ്ണാടക സംസ്ഥാന ചീഫ് അമീര്‍

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ സുന്നിയുവജന സംഘം കേരള സംസ്ഥാന വ്യാപകമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസിയ്യത്ത് പ്രകാരം സംഘടിപ്പിച്ചു വരുന്ന മജ്‌ലിസ്സുന്നൂര്‍ കര്‍ണ്ണാടക വ്യാപകമായി വിവിധ മഹല്ലുകളില്‍ സംഘടിപ്പിക്കുന്നതിന്ന് കര്‍ണ്ണാടക സംസ്ഥാന ചീഫ് അമീറായി ഓലമുണ്ട സയ്യദ് എം. എസ്. തങ്ങള്‍ മദനിയെ ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ചു. ചടങ്ങില്‍ സമസ്ത മിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ. ഖാസിം മുസ്ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, കുമ്പള സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യദ് ഹാദി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള ചീഫ് അമീറായി കോഴിക്കോട് വലിയ ഖാസി സയ്യദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ നേരത്തെ നിയമിച്ചിരുന്നു.
- Rasheed belinjam