പെരിന്തല്‍മണ്ണ : സമൂഹത്തിലെ സാധാരണക്കാര്‍ക്ക് നീതി ലഭ്യത ഉറപ്പാക്കും വിധം നിയമപഠനം പാഠ്യപദ്ധതിയില്‍ ഉല്‍പ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 52-ാം വാര്‍ഷിക 50-ാം സനദ് ദാന സമ്മേളനത്തിലെ വിദ്യാര്‍ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സാധാരണക്കാര്‍ തിരിച്ചറിയാതെ പോകുന്നു. ചെറുപ്രായം മുതല്‍ നിയമപഠനം സാധ്യമാക്കിയാലേ ഈയൊരു സാഹചര്യത്തിന് മാറ്റമൂണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷ്യനായ വേദിയില്‍ നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന വിഷയത്തില്‍ മുഹമ്മദ് ഫൈസി ഓണമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. അബ്ദുല്‍ ജലീല്‍, പി. സുരേന്ദ്രന്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, സിദ്ധീഖ് ഫൈസി വാളക്കുളം, എ.എം പരീദ്, സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍ സംബന്ധിച്ചു.
ശ്രദ്ധേയമായ അറബിക് ഭാഷാ സമ്മേളനം ജാമിഅ പ്രിന്‍സിപ്പള്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അമാനത്ത് അബ്ദുസ്സലാം ഫൈസി, ഡോ. കെ. സെയ്താലി ഫൈസി, ഡോ. അബ്ദുസ്സലാം ഫൈസി, മുല്ലപ്പള്ളി അബ്ദു റഹ്മാന്‍ ഫൈസി ചടങ്ങില്‍ ഡോ. ഇസ്മായില്‍ ഫൈസി, ജലീല്‍ കക്കൂത്ത്, ഹബീബ് ഫൈസി പള്ളിപ്പുരം, അമാനത്ത് അബ്ദുല്ല ഫൈസി, വി.കെ മുഹമ്മദ് കുട്ടി ഫൈസി, റഹീം കൊടശ്ശേരി, സൈനുല്‍ ആബീദീന്‍ ഹുദവി, മജീദ് കൊടക്കാട്, താജുദ്ദീന്‍ അമ്പലക്കടവ്, ഹാരിസ് മോര്യ സംസാരിച്ചു.
- Secretary Jamia Nooriya