റിലീഫ് ഫണ്ട് അബ്ബാസലി തങ്ങള്‍ കൈമാറുന്നു |
ചേര്‍പ്പ് : അപകടത്തില്‍ അകപ്പെട്ട് അവശതയില്‍ കഴിയുന്ന മുത്തുള്ളിയാല് സ്വദേശി പണിക്കവീട്ടില്‍ നിഷാദിനെ കാണാന്‍ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളെത്തി. തങ്ങള്‍ നിഷാദിനെ സമാശ്വസിപ്പിക്കുകയും എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എസ് കെ എസ് എസ് എഫ് ചേര്‍പ്പ് യൂണിറ്റ് സമാഹരിച്ച അര ലക്ഷം രൂപയുടെ റിലീഫ് ഫണ്ട് അബ്ബാസലി തങ്ങള്‍ നിഷാദിന് കൈമാറി.
മൂന്ന് മാസം മുമ്പാണ് നിഷാദ് അപകടത്തിലകപ്പെട്ടത്. ഷാര്‍ജ്ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ വാഹനങ്ങളുടെ യത്രസാമഗ്രികള് വില്‍ക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു നിഷാദ്. കമ്പിനിയില്‍ നിന്ന് സൈക്കിളില്‍ മടങ്ങവെ പിറകില്‍ നിന്ന് വന്ന കാര്‍ നിഷാദിനെ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ അദ്ദേഹം എഴുന്നേല്ക്കുന്നതിനിടയില് പിറകെ വന്ന കൂറ്റന്‍ ലോറിയുടെ ടയറിനടിയില്‍ അകപ്പെട്ടു.
തൃശൂര്‍ മേഖലാ പ്രസിഡന്റ് സലീം അന്‍വരി, നാസര്‍ ഫൈസി, ചേര്‍പ്പ് യൂണിറ്റ് സെക്രട്ടറി ശിഹാബുദ്ദീന്, കമാലുദ്ദീന് ശക്കീര്‍, നാസര്‍ മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുത്തു.
- Munavar Fairoos