യു എ ഇ സുന്നി കൗണ്‍സില്‍പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ അന്താരാഷ്ട്ര മീലാദ് മീററ് ഉദ്ഘാടനം ചെയ്യുന്നു |
മദീന : അതിരുകളില്ലാത്ത ആവിഷ്‌ക്കാര സ്വാതന്ത്യം അരാജകത്വം സൃഷ്ടിക്കുമെന്നും അതിന്റെ പ്രതിഫലനമാണ് പാരീസില്‍ സംഭവിച്ചതെന്നും മദീനയില്‍ നടന്ന അന്താരാഷ്ട്ര മീലാദ് മീററ് അഭിപ്രായപ്പെട്ടു. മററുളളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുകയൊ അവഹേളിക്കാതിരിക്കുകയോ ചെയ്യാതിരിക്കുക എന്ന നൈതിക നീതി പാലിക്കാന്‍ എല്ലാ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. ആവിഷ്‌ക്കാരസ്വാതന്ത്ര്യം എല്ലാനീതികളേയും മിറക്കടക്കാനുളള അധികാരമായി മാറരുതെന്നും ഇസ്‌ലാമില്‍ ഭീകരത സ്ഥാപിക്കാന്‍ അവസരങ്ങള്‍ തേടുന്നവര്‍ മുസ്‌ലിം വികാരങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് സമൂഹത്തെ പ്രകോപിതരാക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാകണമെന്നും മീലാദ് മീറ്റ് ഉണര്‍ത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മീലാദ് മീററില്‍ ജി സി സിയിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള സമസ്ത പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ എസ് കെ ഐ സി മദീനസെന്‍ട്രല്‍ കമ്മിററിയാണ് മീലാദ് മീററിന് ആതിഥ്യമരുളളിയത് ഇസ്മാഈല്‍ ഹാജി ചാലിയം പതാക ഉയര്‍ത്തി. യു എ ഇ സുന്നി കൗണ്‍സില്‍പ്രസിഡണ്ട് പൂക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. കെ മോയിന്‍ കുട്ടി മാസ്‌ററര്‍ എം എല്‍ എ ആശംസയര്‍പ്പിച്ചു. ഏഴ് സെഷനുകളിലായി സമര്‍ഖന്ദിലേക്ക്, മദീനയില്‍ അണയുമ്പോള്‍, പ്രതീക്ഷയുടെ പുതുപുലരികള്‍, സമസ്ത സച്ചിതരുടെ പാത, പ്രവാചക ചര്യയുടെ കാലിക പ്രസക്തി, എന്നീ വിഷയങ്ങള്‍ യഥാക്രമം അബൂബക്കര്‍ ഫൈസി മലയമ്മ, അബ്ദുസ്സലാം ബാഖവി ദുബൈ, തയ്യിബ് ഫൈസി, ഖലീലുറഹമാന്‍ കാശിഫി യു എ ഇ, സകരിയ്യ ഫൈസി പന്തല്ലൂര്‍ തടങ്ങിയവര്‍ അവതരിപ്പിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ശുഅൈബ് തങ്ങള്‍ യു എ ഇ, അബ്ദു റഹ്മാന്‍ അറക്കല്‍ തടങ്ങിയവര്‍ വിവിധസെഷനുകള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി (റിയാദ്), ശംസുദ്ദീന്‍ ഫൈസി(കുവൈത്ത്), എന്‍ സി മുഹമ്മദ്, ഇബ്രാഹീം ഓമശ്ശേരി (ദമ്മാം), ഉബൈദുല്ല തങ്ങള്‍ (ജിദ്ദ), സഅദ് നദ്‌വി (യാമ്പൂ), അശറഫ് മാമ്പ്ര (ഹായില്‍), ബാപ്പുട്ടിഹാജി (ബുറൈദ), ശാഫി ദാരിമി, റസാഖ് വളകൈ, അബ്ദുറസാഖ് വളാഞ്ചേരി (യു എ ഇ), ശറഫുദ്ദീന്‍ ദാരിമി (ഖത്തര്‍), സിദ്ദീഖ് വളമംഗലം (മക്ക), സൈതലവിഹാജി മുന്നിയൂര്‍ (മദീന), ഹൈദര്‍ ഹുദവി, ശൗക്കത്തലി ഹുദവി, ശിയാസ് ചാവക്കാട്, ഷാസ് സുല്‍ത്താന്‍ തുങ്ങിയവര്‍ വിവിധസെഷനുകളെ നിയന്ത്രിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സേവകനായ ശരീഫ് കാസര്‍ഗോഡിന് എസ് കെ ഐ സി അവാര്‍ഡ് പൂക്കോയ തങ്ങള്‍ നല്‍കി. അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി, അശറഫ് ഫൈസി കരുവാരക്കുണ്ട് തടങ്ങിയവര്‍ വിവിധസെഷനുകളില്‍ സ്വാഗതവും നഫ്‌സല്‍ മാസ്‌ററര്‍ വാഴക്കാട്, മുഹമ്മദ് മുസ്‌ലിയാര്‍ കാവനൂര്‍ മുജീബ് ഹറമൈന്‍ തടങ്ങിയവര്‍ വിവിധസെഷനുകളില്‍ നന്ദിയും പറഞ്ഞു
- Aboobacker Faizy