പ്രവാചക സ്നേഹം തുടിച്ചു നിന്‍ന പരിപാടികളോടെ അല്‍ഐന്‍ സുന്‍നി സെന്‍റര്‍ നബിദിനമാഘോഷിച്ചു

അല്‍ഐന്‍ : അല്‍ഐന്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍ നടന്‍ന നബിദിന സമ്മേളനം സ്കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് അജ്മല്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ സയ്യിദ് വി. പി. പൂക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്‍നു. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി കെ. എ. റഹ് മാന്‍ ഫൈസി കാവനൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മാനവ കുലത്തിനു മാതൃകയാകാന്‍ പുണ്യ പ്രവാചകന്‍റെ ജീവിത ചര്യ മുറുകെ പിടച്ചുകൊണ്ട് മുന്‍നോട്ടു പോകണമെന്‍നും, സ്നേഹ കാരുണ്യങ്ങളുടെ സാക്ഷാത്കാരമായിരുന്‍നു പുണ്യ പ്രവാചകനെന്‍നും, മനുഷ്യര്‍ ഇന്‍ന്‍ അനുഭവിക്കുന്‍ന എല്ലാ പ്രയാസങ്ങള്‍ക്കും പ്രതിസന്‍ധികള്‍ക്കും പരിഹാരം ഉണ്ടാകണമെങ്കില്‍ നബിചര്യ മുറുകെ പിടിക്കണമെന്‍നും റഹ്മാന്‍ ഫൈസി ആഹ്വാനം ചെയ്തു. കണ്‍വീനര്‍ ഇ. കെ. മൊയ്തീന്‍ ഹാജി സ്വാഗതം പറഞ്ഞു. അസര്‍ നിസ്കാരത്തിന്‍ ശേഷം ആരംഭിച്ച മൌലിദ് പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സമസ്ത നടത്തിയ അഞ്ച്, ഏഴ്, പത്ത്, എന്‍നീ ക്ലാസ്സുകളിലെ പൊതു പരീക്ഷകളില്‍ ഉന്‍നത വിജയം കരസ്ഥമാക്കിയ ദാറുല്‍ഹുദാ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്കുള്‍ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്രവാചക കീര്‍ത്തനങ്ങള്‍ നിറഞ്ഞു നിന്‍ന ദാറുല്‍ഹുദാ മദ്റസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നബിദിനാഘോഷത്തിനു മാറ്റു കൂട്ടി. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്‍ന്‍ ആയിരങ്ങളാണ് നബിദിന ആഘോഷ നഗരിയിലേക്ക് എത്തിയത്. അയ്യായിരത്തോളം ഭക്ഷണ പാര്‍സലുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. പരിപാടിയുടെ വിജയത്തിനായി മരക്കാര്‍ ഹാജി വേങ്ങര, കുഞാലസ്സന്‍ ഹാജി വേങ്ങര, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, അബ്ദുറഹ്മാാന്‍ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്‍നിവരും, അല്‍ഐന്‍ സുന്‍നീ സെന്‍റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും, ദാറുല്‍ ഹുദാ ഇസ്ലാമിക്‌ സ്കൂള്‍ ജീവനക്കാരും നേതൃത്വം നല്‍കി. നബിദിന പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും ചെയര്‍മാന്‍ വി. പി. പൂക്കോയ തങ്ങള്‍ നന്‍ദി രേഖപ്പെടുത്തി.
- sainu alain