കൊച്ചി : ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ത്രിദിന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാരും ഇന്ന് കൊച്ചിയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഹൈസ്പീട് വെസ്സലില്‍ കല്‍പ്പേനി ദ്വീപിലേക്ക് തിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്‍പ്പേനി ദ്വീപില്‍ എത്തുന്ന ഇവര്‍ക്ക് പരമ്പരാഗത ശൈലിയിലുള്ള വന്‍ വരവേല്‍പ്പ് നല്കുവാന് നാടൊരുങ്ങിയിരിക്കുന്നു. 25, 26, 27 തിയ്യതികളില്‍ നടക്കുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിലും 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയിലും ഇവര്‍ പങ്കെടുക്കും. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന് സഖാഫി പൂക്കോട്ടൂര്‍, റഹീം ചുഴലി എന്നിവരും ഇവരെ അനുഗമിക്കും.
- Mohammed Suhaib CHP