പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ സ്‌നേഹ സന്ദേശ യാത്ര ജനുവരി 31 ന് കൊടുങ്ങല്ലൂരില്‍ നിന്ന് തുടക്കം കുറിക്കും

തൃശൂര്‍ : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌നേഹ സന്ദേശ യാത്ര ജനുവരി 31 ന് കൊടുങ്ങല്ലൂരില്‍ നിന്ന് തുടക്കം കുറിക്കും ഫെബ്രുവരി 1 ന് പാലപ്പിള്ളിയിലെ പുലിക്കണ്ണി, കോണത്തുകുന്ന്, ചെന്ദ്രാപിന്നി, കാട്ടൂര്‍, വാടാനപ്പിള്ളി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം എടക്കഴിയൂരില്‍ സമാപിക്കും. ഫെബ്രുവരി 2 ന് പാങ്ങില്‍ നിന്നു തുടങ്ങി കേച്ചേരി, പെരുമ്പിലാവ്, മുള്ളൂര്‍ക്കര, ചേലക്കര തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് 6.30 ന് പൊതു സമ്മേളനത്തോട് കൂടി ദേശമംഗലത്ത് സമാപിക്കും. വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പ്രമുഖ പണ്ഢിതന്‍മാര്‍ മന്ത്രിമാര്‍ എം.പി, എം.എല്‍.എ മറ്റു ജന പ്രതി നിധികള്‍ വിവിധ മത സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 

പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സ്‌നേഹ സന്ദേശ യാത്രയുടെ വൈ. ക്യാപ്റ്റന്‍ ബഷീര്‍ ഫൈസി ദേശമംഗലമാണ്. സി.എ.മുഹമ്മദ് റഷീദ് ചെയര്‍മാനും നാസര്‍ ഫൈസി തിരുവത്ര ഡയറക്ടറും ഷഹീര്‍ ദേശമംഗലം കോര്‍ഡിനേറ്ററും ഇല്യാസ് ഫൈസി, ഇബ്രാഹീം ഫൈസി എന്നിവര്‍ അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സും കരീം ഫൈസി പൈങ്കണ്ണിയൂര്‍ മാനേജറും ഷാഹിദ് കോയ തങ്ങള്‍ ഓര്‍ഗനൈസറും അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി സെക്രട്ടറിയും ഉമര്‍ ഫൈസി വില്ലനൂര്‍, ടി.എസ്.മമ്മി സാഹിബ്, സി.എ.ലത്തീഫ് ദാരിമി അല്‍ ഹൈത്തമി, മുജീബ് റഹ്മാന്‍ ദാരിമി എടശ്ശേരി സയ്യിദ് ശിഹാബ് തങ്ങള്‍ വെള്ളാങ്ങല്ലൂര്‍ എന്നിവര്‍ ടീം ലീഡേഴ്‌സുമായ സമിതിയാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur