ജാമിഅ: ജൂനിയര്‍ കോളേജ്; അംഗീകാരപത്രം വിതരണം ചെയ്തു

ജാമിഅ ജൂനിയര്‍ കോളേജുകള്‍ക്കുള്ള അഫിലിയോഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജിനോട് അഫ്‌ലിയേറ്റ് ചെയ്ത 50ഓളം സ്ഥാപനങ്ങള്‍ക്ക് അംഗീകാരപത്രം വിതരണം ചെയ്തു. ജാമിഅ ജൂനിയര്‍ കോര്‍ഡിനേഷന്‍ ചാന്‍സിലര്‍ സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്ത വേദിയില്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ക്ക് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് കോംപ്ലക്‌സിനുള്ള അംഗീകാരപത്രം നല്‍കി വിതരണത്തിന് തുടക്കം കുറിച്ചു. കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍ കുമാര്‍ സംസാരിച്ചു. ജൂനിയര്‍ കോളേജ് പഠനവും പദ്ധതിയും എന്ന വിഷയത്തില്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ വിഷയമവതരിപ്പിച്ചു. എം.പി മുസ്തഫല്‍ ഫൈസി, സെയ്താലി മുസ്‌ലിയാര്‍, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി പാതരമണ്ണ എം.എം കുട്ടി മൗലവി, ഇബ്‌റാഹീം ഫൈസി പേരാല്‍, കെ.ടി കുഞ്ഞുമോന്‍ ഹാജി, ഖാസിം ഫൈസി, നൗഷാദലി താഴേക്കോട്, സവാദ് ഫൈസി സംബന്ധിച്ചു. ഉച്ചക്ക് നടന്ന ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ ജാമിഅ പ്രിന്‍സിപ്പള്‍ കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖര്‍ സംബന്ധിച്ച വേദിയില്‍ പുതുതായി ആവിഷ്‌ക്കരിച്ച കര്‍മപദ്ധതി പുത്തനഴി മൊയ്തീന്‍ ഫൈസി അവതരിപ്പിച്ചു. കണ്‍വെന്‍ഷന്‍ അംഗീകരിച്ച കര്‍മപദ്ധതികള്‍: എല്ലാ വര്‍ഷവും റജബ് മാസം അവസാന വരത്തില്‍ ജാമിഅയില്‍വെച്ച് പണ്ഡിത സംഗമം ചേരുക (2015ല്‍ മെയ് 13 റജബ് 23ന് ബുധനാഴ്ച), അല്‍മഖ്ദൂം അവാസീന്‍ രചനകള്‍ അറബിയിലും മലയാളത്തിലും ക്ഷണിക്കുക, സംസ്ഥാനാടിസ്ഥാനത്തില്‍ റജബ്, ശഅ്ബാന്‍ മാസത്തില്‍ ദര്‍സ് പര്യടനം നടത്തുക, ജില്ലാ ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുക, ജാമിഅയില്‍ ഒഴിവുസമയങ്ങളില്‍ സംഘടനാ ക്ലാസുകള്‍ സംഘടിപ്പിക്കുക, ജാമിഅ ജൂനിയര്‍ കോളേജുകളുടെ പ്രചരണം, മജല്ലത്തുന്നൂര്‍ പ്രചരണം സജീവമാക്കുക, മാതൃസ്ഥാപനത്തിന്റെ പുരോഗതിക്ക് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുക.
- Secretary Jamia Nooriya